Latest NewsKeralaNews

ഓക്സിജൻ ക്ഷാമം നേരിട്ട് കാസർകോട്; അവശേഷിക്കുന്നത് 4 സിലിണ്ടർ മാത്രം

കൊവിഡ് ബാധിതരായ പത്ത് പേരാണ് ഈ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

കാസർകോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുമ്പോൾ കാസർകോട് ജില്ലയിൽ ഓക്സിജൻ ക്ഷാമം തുടർക്കഥയാകുന്നു. സ്വകാര്യ ആശുപത്രിയായ കാസർകോട് അരമന ഹോസ്പിറ്റൽ ആന്റ് ഹാർട്ട്‌ സെന്ററിലാണ് ഇപ്പോൾ ഓക്സിജൻ ക്ഷാമം നേരിട്ടിരിക്കുന്നത്.

Read Also: ‘കേരളത്തില്‍ രോഗികള്‍ കൂടാന്‍ കാരണം രാഹുല്‍ ഗാന്ധിയുടെ റാലി’; സോണിയക്കു നഡ്ഡയുടെ കത്ത്

എന്നാൽ ആശുപത്രിയിൽ ഇനി അവശേഷിക്കുന്നത് വെറും നാല് ഓക്സിജൻ സിലിണ്ടറുകൾ മാത്രമാണ്. ഇത് അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് മാത്രമേ ഉപയോഗിക്കാനാവൂ. കൊവിഡ് ബാധിതരായ പത്ത് പേരാണ് ഈ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ ഏഴ് പേർക്കും ഓക്സിജൻ വേണമെന്നത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button