KeralaLatest NewsNews

തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു

തിരുവനന്തപുരം: തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു. 81 വയസായിരുന്നു. തൃശൂരിലെ ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

Read Also: സർ.സി പിയോടും, സി പി എമ്മിനോടും ഒരുപോലെ പോരാടിയ നൂറ്റാണ്ടിലെ വിപ്ലവകാരി, ഗൗരിയമ്മ; ആദരാഞ്ജലി അർപ്പിച്ച് എസ് സുരേഷ്

മഹാപ്രസ്ഥാനം, ഭ്രഷ്ട്, അശ്വത്ഥാമാവ്, സാരമേയം, വാസുദേവ കിണി, പൂർണമിദം എന്നിങ്ങനെ നിരവധി നോവലുകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. വടക്കുംനാഥൻ, പോത്തൻവാവ, അഗ്‌നിനക്ഷത്രം, കരുണം, അഗ്‌നിസാക്ഷി, ചിത്രശലഭം, ദേശാടനം, അശ്വത്ഥാമാവ് എന്നിവ അടക്കം ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ചു.

1941 ൽ തൃശൂർ ജില്ലയിലെ കിരാലൂർ എന്ന ചെറിയ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ൽ ഇദ്ദേഹത്തിന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Read Also: പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ത്യാഗപൂര്‍ണ്ണമായ പങ്കുവഹിച്ച ധീരവനിതയാണ് കെ ആർ ഗൗരിയമ്മ ; കോടിയേരി ബാലകൃഷ്ണൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button