ന്യൂഡൽഹി : കോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സഹപ്രവര്‍ത്തകന്‍ മരിച്ചതിന്‍റെ ഞെട്ടല്‍ വിട്ടുമാറാതെ ഡല്‍ഹി ജി.ടി.ബി ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ഇന്നലെയായിരുന്നു ജി.ടി.ബി ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടറായിരുന്ന 26കാരന്‍ അനസ് മുജാഹിദ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെ അനസിന് കോവിഡ് സ്ഥിരീകരിച്ചത്.
കുറേ ദിവസങ്ങള്‍ക്കു ശേഷം ശനിയാഴ്ച വൈകിട്ട് വീട്ടിലെ ഇഫ്താര്‍ വിരുന്നില്‍ അനസ് പങ്കെടുത്തിരുന്നു. ഇടവേളയില്ലാത്ത ആശുപത്രി ഡ്യൂട്ടിയായിരുന്നതിനാല്‍ ഹോട്ടല്‍ മുറിയിലായിരുന്നു അനസും സുഹൃത്തുക്കളും താമസിച്ചിരുന്നത്. വിരുന്ന് കഴിഞ്ഞ് മടങ്ങവെ അനസിന് പനിക്കുന്നതായി തോന്നി. തുടര്‍ന്നാണ് കോവിഡ് ടെസ്റ്റ് ചെയ്യാമെന്ന് തീരുമാനിച്ചതെന്ന് സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഡോ. ആമിര്‍ സൊഹേല്‍ പറയുന്നു.
ആന്‍റിജന്‍ പരിശോധനയില്‍ അനസ് കോവിഡ് പോസിറ്റീവാണെന്ന്തെളിഞ്ഞത്. ഉടൻ തന്നെ
ഡോക്ടര്‍ മരുന്ന് കുറിച്ചുകൊണ്ടിരിക്കവെ അനസ് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ തന്നെ കാഷ്വാലിറ്റി എമര്‍ജന്‍സിയിലേക്ക് മാറ്റി സി.ടി സ്കാനെടുത്തപ്പോഴാണ് അനസിന്‍റെ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടത്. ഇതിനു പിന്നാലെ വെന്‍റിലേറ്ററിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നെന്നും ഡോ. സൊഹേല്‍ പറഞ്ഞു. തുടര്‍ന്ന്, ഞായറാഴ്ച്ച പുലര്‍ച്ചയോടെയാണ് അനസ് മുജാഹിദ് മരണത്തിനു കീഴടങ്ങിയത്.
Post Your Comments