ഇടുക്കി: ആനക്കൂട്ടത്തിന് നേരെ കല്ലെറിഞ്ഞ യുവാക്കള്‍ക്കെതിരെ കേസ് എടുത്തു. മറയൂര്‍ അതിര്‍ത്തിയില്‍ മൂന്ന് ആനകളെ കല്ലെറിഞ്ഞ് ഓടിച്ച യുവാക്കള്‍ക്കെതിരെയാണ് കേസ് എടുത്തത്. ഇവര്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
ആനമല കടുവ സങ്കേതത്തില്‍ കുട്ടിയാന ഉള്‍പ്പെടെ മൂന്ന് ആനകള്‍ക്ക് നേരെയാണ് യുവാക്കള്‍ കല്ലെറിഞ്ഞത്. ഇതിന് പുറമെ നായയെ കൊണ്ട് ഓടിച്ചും ആനകളെ ഉപദ്രവിച്ചതിനാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആനകളെ ആക്രമിച്ച സംഘത്തില്‍ ഉണ്ടായിരുന്ന അഞ്ച് പേര്‍ക്കെതിരെ കേസ് എടുത്തെന്നാണ് ലഭിക്കുന്ന വിവരം. തിരുമൂര്‍ത്തി മല ആദിവാസി കുടിയില്‍ താമസിക്കുന്ന സെല്‍വകുമാര്‍, അരുള്‍കുമാര്‍, കാളിമുത്തു എന്നിവരുള്‍പ്പെടെയുള്ള അഞ്ചംഗ സംഘമാണ് ആനകളെ ഉപദ്രവിച്ചത്.
യുവാക്കള്‍ ആനകളെ ഉപദ്രവിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്. തിരുപ്പൂര്‍ ഡിവിഷനിലെ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗണേശ് റാമിന്റെയും ഉദുമല്‍പേട്ട റേഞ്ച് ഓഫീസര്‍ ധനപാലിന്റെയും നേതൃത്വത്തിലുള്ള സംഘം പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Post Your Comments