COVID 19Latest NewsIndiaNews

കോവിഡ് വൈറസ് വകഭേദം ഉണ്ടാകുന്നതിനു പിന്നില്‍ ഈ കാരണങ്ങള്‍, അത്യന്തം അപകടം

കേന്ദ്രത്തിന് കത്തുമായി ഡോക്ടര്‍മാരും ആരോഗ്യവിദഗ്ദ്ധരും

ന്യൂഡല്‍ഹി: അശാസ്ത്രീയമായ പ്ളാസ്മാ തെറാപ്പി വഴി പുതിയ കൊവിഡ് വൈറസ് വകഭേദമുണ്ടാകുമെന്ന് ആരോഗ്യവിദഗ്ദ്ധരും ഡോക്ടര്‍മാരും.
കൊവിഡില്‍ നിന്നും മുക്തിനേടിയ ഒരാളുടെ പ്‌ളാസ്മയെടുത്ത് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത് അത്യന്തം അപകടമാണെന്ന് ഇവര്‍ പറയുന്നു. പൂര്‍ണമായ ആരോഗ്യത്തിലേക്ക് മടങ്ങിയെത്തുന്ന ഒരാളുടെ പ്‌ളാസ്മയെടുത്ത് കൊവിഡ് രോഗികളില്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത് യുക്തിക്ക് നിരക്കാത്തതും അശാസ്ത്രീയവുമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.

Read also : കോവിഡിന് ആ മരുന്ന് ഉപയോഗിക്കരുത് : വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഡോക്ടര്‍മാരും, ആരോഗ്യ വിദഗ്ദ്ധരുമാണ് ഇത്തരത്തില്‍ അഭിപ്രായവുമായി കേന്ദ്ര മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിനും എയിംസിന്റെയും ഐസിഎംആറിന്റെയും തലവന്മാര്‍ക്ക് കത്തയച്ചത്. രാജ്യത്ത് നിരവധി ആശുപത്രികളില്‍ കൊവിഡ് മുക്തരുടെ പ്‌ളാസ്മ കൊവിഡ് ബാധിതരില്‍ ഉപയോഗിച്ച് ചികിത്സിക്കുന്നുണ്ട്.

വിവിധ പരീക്ഷണങ്ങളിലെ ഫലങ്ങളും കത്തിനൊപ്പം വിദഗ്ദ്ധര്‍ വച്ചിരുന്നു. പ്‌ളാസ്മ തെറാപ്പികൊണ്ട് പ്രത്യേകിച്ച് ഫലങ്ങളൊന്നുമില്ലെന്നും എന്നാല്‍ ഇപ്പോഴും ഇത് കൊവിഡിനെതിരെ ചികിത്സയ്ക്കായി നടപ്പാക്കുന്നതായുമാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വളരെ വിരളമായ പ്‌ളാസ്മയ്ക്ക് വേണ്ടി രോഗികളുടെ ബന്ധുക്കള്‍ നെട്ടോട്ടമോടുകയാണ്.

അശാസ്ത്രീമായ പ്‌ളാസ്മ ഉപയോഗം കൂടുതല്‍ വൈറസ് വകഭേദങ്ങളെ സൃഷ്ടിക്കാന്‍ കാരണമാകുമെന്നും വിദഗ്ദ്ധര്‍ ഭയപ്പെടുന്നു. ഇത് നിലവിലെ രോഗവ്യാപനം ഇരട്ടിപ്പിക്കും.അതിനാല്‍ പ്‌ളാസ്മാ തെറാപ്പി തന്നെ നിര്‍ത്തലാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button