KeralaLatest NewsNews

കോവിഡ് ബാധിച്ച് തൊഴുത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി, സംഭവം കേരളത്തില്‍

കൊച്ചി: കോവിഡ് ബാധിച്ച് തൊഴുത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. കിഴക്കമ്പലം മലയിടം തുരുത്ത് ഒന്നാം വാര്‍ഡില്‍ മാന്താട്ടില്‍ എം എന്‍ ശശിയാണ് (സാബു-38) മരിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 27 നാണ് ശശിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കുടുംബാംഗങ്ങള്‍ക്ക് രോഗം പകരാതിരിക്കാനാണ് യുവാവ് വീടിനുസമീപത്തെ തൊഴുത്തില്‍ കഴിഞ്ഞിരുന്നത്. പ്രായമായ മാതാവും അവിവാഹിതനും രോഗിയുമായ സഹോദരനും രണ്ടര വയസ് മാത്രമുള്ള പിഞ്ചുകുഞ്ഞും ഭാര്യയും വീട്ടിലുള്ളതിനാല്‍ അവര്‍ക്ക് രോഗം ബാധിക്കുമെന്ന ഭീതിയിലായിരുന്നു ശശി.

Read Also : കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം അതീവ അപകടകാരി , ആഗോളതലത്തില്‍ ആശങ്ക : ഡബ്ല്യുഎച്ച്ഒ

ഇതോടെയാണ് വീടിനടുത്തുള്ള ഉപയോഗിക്കാതെ കിടക്കുന്ന തൊഴുത്തിലേക്ക് ശശി മാറിയത്. മെയ് ഒന്നിന് സഹകരണബാങ്കില്‍ നിന്ന് കോവിഡ് ബാധിതര്‍ക്കുള്ള കിറ്റുമായെത്തിയവരാണ് ഇദ്ദേഹത്തിന്റെ ദയനീയാവസ്ഥ കണ്ട് ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററിലേക്ക് മാറ്റിയത്. പിന്നീട് ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായി.

മേഖലയിലെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപെട്ട് ഇദ്ദേഹത്തെ അമൃത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വാര്‍ഡുതല ജാഗ്രതാസമിതിയുടെ നേതൃത്വത്തില്‍ സംസ്‌കാരം നടത്തി.

shortlink

Post Your Comments


Back to top button