Latest NewsKeralaNewsIndia

കോടതിയുടെ ഇടപെടൽ പ്രതിസന്ധി മറികടക്കാൻ തടസമാകും, ഓക്‌സിജൻ ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്‌ക്കില്ല; കേന്ദ്രം

ഓക്സിജൻ വിതരണം നിയന്ത്രിക്കാൻ കോടതി തന്നെ ദൗത്യസംഘം രൂപീകരിച്ചതിനാൽ വിശദാംശങ്ങൾ അറിയിക്കുന്നില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്

ഡൽഹി: കോവിഡ് പ്രതിരോധത്തിലെ കോടതി ഇടപെടലിൽ കടുത്ത അമർഷം രേഖപ്പെടുത്തി കേന്ദ്രസർക്കാർ. ഓക്‌സിജൻ ലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ തത്ക്കാലം പങ്കുവയ്ക്കുന്നില്ലെന്ന് കേന്ദ്രം കോടതിൽ വ്യക്തമാക്കി. കോടതിയുടെ ഇടപെടൽ പ്രതിസന്ധിക്ക് ഉചിതമായ പരിഹാരം കണ്ടെത്താനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളെ ബാധിക്കുമെന്നും കേന്ദ്രം അറിയിച്ചു.

അതേസമയം, ജൂലായ് മാസത്തോടെ പ്രതിമാസം 13 കോടി ഡോസായി വാക്‌സിൻ ലഭ്യത കൂട്ടാനാകുമെന്നും, ഭരണകൂടത്തെ വിശ്വസിക്കണമെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. കോവിഡ് പ്രതിസന്ധി മറികടക്കാൻ നൂതന വഴികൾ സ്വീകരിക്കുന്നതിന് കോടതിയുടെ ഇടപെടൽ തടസമാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ നിരീക്ഷണം.

നേരത്തെ, ഓക്‌സിജൻ ലഭ്യതയെ കുറിച്ചുള്ള വിശദ വിവരങ്ങൾ അറിയിക്കാൻ കേന്ദ്രത്തിന് കോടതി നിർദ്ദേശം നൽകിയിരുന്നു. ഓക്സിജൻ വിതരണം നിയന്ത്രിക്കാൻ കോടതി തന്നെ ദൗത്യസംഘം രൂപീകരിച്ചതിനാൽ വിശദാംശങ്ങൾ അറിയിക്കുന്നില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. രാജ്യത്തെ കോവിഡ് പ്രതിരോധത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button