
കേരള രാഷ്ട്രീയത്തിൽ ഒരിക്കലും മറക്കാനാകാത്ത ധീര വനിതയാണു കെ ആർ ഗൗരിയമ്മ. കെ ആർ ഗൗരിയമ്മയുടെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് ബിജെപി നേതാവ് എസ് സുരേഷ്. മാനവികതക്ക് സി പി എം ബാധ്യതയായപ്പോൾ 1994-ൽ അത് ഉപേക്ഷിച്ച ഇതിഹാസ നായികയാണു ഗൗരിയമ്മയെന്ന് സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു. *കേരം തിങ്ങും കേരളനാട് കെ.ആർ ഗൗരി ഭരിക്കും “…. എന്ന മുദ്രാവാക്യം പല മുദ്രാവാക്യങ്ങളിലൊന്നാക്കി മാറ്റിയതിൽ, സി പി എമ്മിന് ഇന്നെങ്കിലും പശ്ചാത്താപമുണ്ടോ? എന്ന ചോദ്യവുമായാണ് എസ് സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്. എസ് സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഒരു നൂറ്റാണ്ടിന്റെ വിപ്ലവകാരിക്ക് വിട…
ലോക കമ്മ്യൂണിസത്തോടൊപ്പം ജനിച്ച കമ്മ്യൂണിസ്റ്റ് കാരി…..
പാർട്ടിക്ക് വേണ്ടി ഭർത്താവിനെ ഉപേക്ഷിച്ച ആദർശധീര….
സർ.സി.പി.യോടും CPM ന്റെ സ്റ്റാലിനിസത്തിനോടും ഒരു പോലെ അടരാടിയ വിപ്ലവകാരി…..
ആദ്യ EMS മന്ത്രിസഭക്ക് മനുഷ്യ സ്നേഹത്തിന്റെ പരിവേഷം നൽകിയ ഭൂപരിഷ്കരണത്തിന്റെ മാതൃഭാവം…..
മാനവികതക്ക് CPM ബാധ്യതയായപ്പോൾ.. 1994-ൽ അത് ഉപേക്ഷിച്ച ഇതിഹാസ നായിക…
CPM -ൽ നിന്ന് കോൺഗ്രസ്സ് പക്ഷത്തേക്ക് 1994-ൽ തന്നെ ഗൗരിയമ്മ എത്തിയെങ്കിൽ…
CPM ഔദ്യോഗികമായി 2004 ലാണ് കോൺഗ്രസ്സുമായി ബാന്ധവം രാജ്യത്താകമാനം ആരംഭിച്ചത്….
അന്ന് CPM ന് ബദൽ കോൺഗ്രസ്സ് എന്ന് തിരിച്ചറിഞ്ഞ ഗൗരിയമ്മ , ഇന്ന് CPM ന് ബദൽ BJP ആയന്നെ രാഷ്ട്രീയ സാഹചര്യവും കണ്ടാണ് അന്ത്യശ്വാസം വലിച്ചത്….
102-ാം വയസ്സിലാണ് ഗൗരി അമ്മ നമ്മെ വിട്ടുപിരിയുന്നത്…
*കേരം തിങ്ങും കേരളനാട് K.R. ഗൗരി ഭരിക്കും “…. എന്ന മുദ്രാവാക്യം പല മുദ്രാവാക്യങ്ങളിലൊന്നാക്കി മാറ്റിയതിൽ…
CPM ന് ഇന്നെങ്കിലും പശ്ചാത്താപമുണ്ടോ? …. വെറുതെ ചോദിച്ചതാ ?
ഒരിക്കലും വിസ്മരിക്കാത്ത
വിപ്ലവമാതാവിന്
ആദരാഞ്ജലികൾ
https://www.facebook.com/advssuresh/posts/2276886065779286
Post Your Comments