CinemaLatest NewsNewsIndiaBollywoodEntertainmentMovie Gossips

‘ആളുകള്‍ മരിച്ചു വീഴുന്ന അവസരത്തില്‍ ആഘോഷങ്ങള്‍ക്ക് പ്രസക്തിയില്ല’;വിരാഫ് പട്ടേൽ

വിവാഹചടങ്ങുകളില്‍ അല്ല ജീവിതത്തിനാണ് പ്രസക്തി

വിവാഹത്തിനായി കരുതി വെച്ച പണം മുഴുവന്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി മാതൃകയായി നടന്‍ വിരാഫ് പട്ടേലും സലോനി ഖന്നയും. മെയ് ആറിനാണ് വിരാഫ് പട്ടേലിന്റെയും സലോനി ഖന്നയുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. കോവിഡ് വ്യാപനം ശക്തമായതോടെ വിവാഹചടങ്ങുകള്‍ക്കായി മാറ്റി വച്ചിരുന്ന തുക മുഴുവന്‍ അദ്ദേഹം കോവിഡ് രോഗികള്‍ക്ക് സംഭാവന ചെയ്യുകയായിരുന്നു.

തുടർന്ന് രജിസ്റ്റര്‍ ഓഫീസില്‍ വിവാഹിതരാകാന്‍ തീരുമാനിച്ച ഇവര്‍ക്ക് ആകെ ചെലവായത് 150 രൂപ മാത്രമാണ്. എന്നാൽ വിവാഹം രജിസ്റ്റര്‍ ഓഫീസില്‍ നടത്താമെന്ന നടന്റെ തീരുമാനത്തില്‍ ഇരു വീട്ടുകാര്‍ക്കും ആദ്യം എതിര്‍പ്പായിരുന്നു. പിന്നീട് ഇവരെ സമ്മതിപ്പിക്കുകയായിരുന്നു.

‘ആളുകള്‍ മരിച്ചു വീഴുന്ന അവസരത്തില്‍ ആഘോഷങ്ങള്‍ക്ക് പ്രസക്തിയില്ല. മാത്രവുമല്ല അങ്ങനെ ചെയ്യുന്നത് മനഃസാക്ഷിയ്ക്ക് നിരക്കാത്ത പ്രവൃത്തിയാണ്. സമൂഹത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുറച്ചാളുകള്‍ക്കെങ്കിലും താന്‍ നല്‍കിയ തുക ഉപയോഗപ്പെടുമെന്ന് വിചാരിക്കുന്നു. വിവാഹചടങ്ങുകളില്‍ അല്ല ജീവിതത്തിനാണ് പ്രസക്തി. ആഡംബരമായി വിവാഹം നടത്താന്‍ തനിക്ക് നേരത്തേയും പദ്ധതിയുണ്ടായിരുന്നില്ല. പക്ഷേ കോവിഡ് രൂക്ഷമായതോടെ ചെറിയ ആള്‍ക്കൂട്ടം പോലും ആഡംബരമായി തോന്നി’. വിരാഫ് പറയുന്നു.

shortlink

Post Your Comments


Back to top button