കണ്ണൂര്‍ : തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച കെ.മുരളീധരന്‍ എംപിക്കെതിരെ നിയമ നടപടിക്കൊരുങ്ങി ആര്‍എസ്‌എസ് വിദ്യാര്‍ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി. ഇതിന്റെ ആദ്യപടിയായി അപകീര്‍ത്തി പരാമര്‍ശം നടത്തിയ കെ. മുരളീധരന് വത്സന്‍ തില്ലങ്കേരി വക്കീല്‍ നോട്ടിസ് അയച്ചു.
Read Also : വാക്സിനുകൾക്ക് നികുതി ഒഴിവാക്കാൻ കഴിയാത്ത കാരണങ്ങൾ വെളിപ്പെടുത്തി നിർമ്മല സീതാരാമൻ
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ സിപിഎം വിലയ്ക്കു വാങ്ങിയെന്നും ഈ കച്ചവടത്തിന്റെ ഇടനിലക്കാരന്‍ വത്സന്‍ തില്ലങ്കേരിയാണെന്നും നേരത്തെ കെ.മുരളീധരന്‍ വ്യാജ ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യം വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.
കെ. മുരളീധരന്റെ ഇത്തരത്തിലുള്ള വ്യാജ പരാമര്‍ശം തനിക്കു മാനഹാനിയുണ്ടാക്കിയെന്നും അതിനാല്‍ മാപ്പുപറയണമെന്നും ആവശ്യപ്പെട്ടാണ് വത്സന്‍ തില്ലങ്കേരി വക്കീല്‍ നോട്ടിസ് അയച്ചിട്ടുള്ളത്. എത്രയും വേഗം പ്രസ്താവന പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് അദേഹം വ്യക്തമാക്കി.
Post Your Comments