KeralaLatest NewsNews

ബസിലും ട്രെയിനിലും കാറിലുമെല്ലാം യാത്ര ചെയ്ത് തന്നെയാണ് ഞാന്‍ പൊതുപ്രവര്‍ത്തകനായത്; മനോരമ‍യ്ക്കെതിരെ വി.മുരളീധരന്‍

തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പിൽ നേതാക്കൾ ആകാശത്ത് കറങ്ങിയപ്പോൾ ബിജെപി വോട്ടുകൾ ഒലിച്ചുപോയി എന്ന മലയാള മനോരമ പത്രത്തിന്റെ വാർത്തയ്‌ക്കെതിരെ പ്രതികരണവുമായി കേന്ദ്ര മന്ത്രി വി. മുരളീധരന്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി വാടകയ്‌ക്കെടുത്ത മൂന്നു ഹെലികോപ്റ്ററുകളിൽ ഒന്നിൽ വി മുരളീധരൻ കറങ്ങിനടക്കുകയായിരുന്നു എന്നായിരുന്നു മലയാള മനോരമ പാത്രത്തിൽ വന്ന വാർത്ത. എന്നാൽ ഏതാണ്ട് 20 ദിവസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആകെ രണ്ട് തവണയാണ് ഞാന്‍ ഹെലികോപ്റ്റർ ഉപയോഗിച്ചത്. രണ്ടും ബഹു.പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാനും, അദ്ദേഹത്തിന്റെ പ്രസംഗം പരിഭാഷപ്പെടുത്താൻ  വേണ്ടിയായിരുന്നു എന്നും  മുരളീധരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also : ഇന്ത്യ-സൗദി ബന്ധം ശക്തമാകുന്നു; കോവിഡ് പ്രതിസന്ധിയിൽ ഐക്യദാര്‍ഢ്യം

കുറിപ്പിന്റെ പൂർണരൂപം………………………….

ബിജെപി കണ്ടെത്തി : നേതാക്കൾ ആകാശത്ത് കറങ്ങിയപ്പോൾ ബിജെപി വോട്ടുകൾ ഒലിച്ചുപോയി’ മലയാളത്തിലെ പ്രമുഖ ദിനപത്രത്തിലെ ഇന്നത്തെ വാർത്തയാണ്.
ഇതിൽപ്പറയുന്ന ഒരു ഹെലികോപ്ടർ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഞാൻ…
ലേഖകൻ പറയുന്നത് ഞാൻ ആ മൂന്നാമത്തെ ഹെലികോപ്ടറിൽ കറങ്ങി നടക്കുകയായിരുന്നു എന്നാണ് ! ഏതാണ്ട് 20 ദിവസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആകെ രണ്ട് തവണയാണ് ഞാൻ കോപ്റ്റർ ഉപയോഗിച്ചത്…

രണ്ടും ബഹു.പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാനും….
പ്രസംഗം പരിഭാഷപ്പെടുത്താൻ അദ്ദേഹത്തിനൊപ്പം വേദിയിലെത്താനായിരുന്നു അത്…
മുരളീധരൻ മറ്റെവിടെയെല്ലാമാണ് ഹെലികോപ്റ്ററിൽ പറന്നതെന്ന് വായനക്കാരോട് വെളിപ്പെടുത്താനുള്ള ബാധ്യത ഈ ലേഖകനുണ്ട്…..

Read Also : ലക്ഷ്യം വോട്ട് ബാങ്ക് മാത്രമായിരുന്നോ? ശബരിമലയുടെ വികസനത്തിനു സർക്കാർ ഒന്നും ചെയ്യുന്നില്ല; വിവരാവകാശ രേഖ

അതല്ല മറിച്ചാണെങ്കിൽ ഈ വാർത്ത തിരുത്താനും……
ഈ ലേഖകനടക്കം മനസിലാക്കേണ്ട ഒന്നുണ്ട്….
കേരളത്തിൽ തെക്കുമുതൽ വടക്കുവരെ ബസിലും ട്രെയിനിലും കാറിലുമെല്ലാം യാത്ര ചെയ്ത് തന്നെയാണ് ഞാൻ പൊതുപ്രവർത്തകനായത്….
ഓടുപൊളിച്ച് ഇറങ്ങിയതാണെന്ന രാഷ്ട്രീയ ശത്രുക്കളുടെ പ്രചാരണത്തിൻ്റെ ഏറ്റുപാടലാണ് നിങ്ങൾ നടത്തുന്നതെങ്കിൽ നല്ല നമസ്കാരം എന്നേ പറയാനുള്ളൂ

https://www.facebook.com/VMBJP/posts/3929016013861065

shortlink

Related Articles

Post Your Comments

Related Articles


Back to top button