Latest NewsNewsInternational

റംസാന്‍ പ്രമാണിച്ച്‌ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു; പാകിസ്താനില്‍ നിന്ന് അഫ്ഗാനിലേക്ക് ചേക്കേറാനൊരുങ്ങി താലിബാന്‍

അമേരിക്കന്‍ സേനാ പിന്മാറ്റത്തോടെ പൂര്‍ണ്ണമായും അഫ്ഗാനില്‍ നിലയുറപ്പിക്കാനാണ് താലിബാന്‍ ശ്രമം.

കാബൂള്‍: ലോകരാജ്യങ്ങൾ ഉറ്റു നോക്കുന്ന താലിബാന്‍ റംസാന്‍ പ്രമാണിച്ച്‌ ഒരാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. പെണ്‍കുട്ടികളടക്കം 53 പേരെ വധിച്ച കാര്‍ബോംബ് സ്ഫോടനം നടത്തിയതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. എന്നാൽ ഇതിനിടെ പാകിസ്ഥാൻ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന താലിബാന്‍ ഭരണകൂട സംവിധാനം അഫ്ഗാനിലേക്ക് ഈ മാസം മാറ്റുമെന്ന സൂചനകളും പുറത്തുവരികയാണ്. അമേരിക്കന്‍ സേനാ പിന്മാറ്റം അവസാനഘട്ടത്തിലെത്തിയതോടെ ഭരണരംഗത്ത് പിടിമുറുക്കാനുള്ള ശ്രമമാണ് താലിബാന്‍ നടത്തുന്നതെന്നാണ് അഫ്ഗാന്‍ രഹസ്യാന്വേഷണ വിഭാഗം സൂചിപ്പിക്കുന്നത്.

‘അഫ്ഗാനില്‍ താലിബാന്‍ പൂര്‍വ്വാധികം ശക്തിയോടെ തിരികെ എത്താനാണ് പദ്ധതി ഇടുന്നത്. തെക്കന്‍ മേഖലയിലെ സ്വാധീനം രാജ്യം മുഴുവനാക്കാനുള്ള പരിശ്രമമമാണ് നടത്തുന്നത്. നിലവില്‍ താലിബാന്‍ നേതാക്കളെല്ലാം പാകിസ്താന്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അമേരിക്കന്‍ സേനാ പിന്മാറ്റത്തോടെ പൂര്‍ണ്ണമായും അഫ്ഗാനില്‍ നിലയുറപ്പിക്കാനാണ് താലിബാന്‍ ശ്രമം. പരമാവധി അക്രമം നടത്തി അഫ്ഗാനെ സമ്മര്‍ദ്ദത്തിലാക്കുക എന്ന ഭീകര തന്ത്രമാണ് താലിബാന്‍ പയറ്റുന്നത്.’ അഫ്ഗാന്‍ ദേശീയ സുരക്ഷാ മേധാവി സിയ സാറ പറഞ്ഞു.

Read Also: ഇസ്​ലാമിക ഐക്യം വളര്‍ത്തിയെടുക്കുക; പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം; ലക്ഷ്യം?

താലിബാന് മധ്യ അഫ്ഗാനിലോ തെക്കന്‍ അഫ്ഗാനിലോ ആയി സുരക്ഷിതമായ ഒരു തലസ്ഥാനം ആവശ്യമുണ്ട്. ലഷ്ക്കര്‍ഗഡ് കേന്ദ്രീകരിച്ചും സമീപ പട്ടണങ്ങളിലും പാകിസ്താന്‍ ഭീകരുടെ സഹായത്തോടെ നിരന്തരം അക്രമം നടത്തി അഫ്ഗാന്‍ സേനയുടെ ശക്തി കുറയ്ക്കലാണ് ഉദ്ദേശിക്കുന്നത്. തുടര്‍ന്ന അത്തരം പ്രവിശ്യകളെ ഭരണകേന്ദ്രമാക്കുക എന്നതാണ് ഉദ്ദേശ്യമെന്നും സാറ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button