Latest NewsKeralaNews

ബില്ല് അടയ്ക്കാത്തതിനെ തുടർന്ന് മൃതദേഹം വിട്ടു നൽകിയില്ല; സ്വകാര്യ ആശുപത്രിയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി കളക്ടർ

തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്ക് ചെലവായ പണം പൂർണ്ണമായും അടയ്ക്കാത്തിന്റ പേരിൽ കോവിഡ് രോഗിയുടെ മൃതദേഹം തടഞ്ഞുവെച്ച സ്വകാര്യ ആശുപത്രിയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിക്കാണ് ജില്ലാ കളക്ടർ കാരണം കാണിക്കൽ നോട്ടിസ് അയച്ചത്. കോവിഡ് ചികിത്സയ്ക്കിടെ മരിച്ച കരമന കൊല്ലവിളാകത്തുവീട്ടിൽ എം.ഷാജഹാന്റെ മൃതദേഹമാണ് സ്വകാര്യ ആശുപത്രി ബന്ധുക്കൾക്ക് വിട്ടു നൽകാതെ പിടിച്ചു വെച്ചത്.

Read Also: കോവിഡ് നിയന്ത്രണങ്ങൾക്കിടെ പോലീസ് സ്‌റ്റേഷനിൽ ഇഫ്താർ വിരുന്ന്; സംഘടിപ്പിച്ചത് കഞ്ചാവ് കേസിലെ പ്രതി; വിവാദം

മൃതദേഹം നൽകണമെങ്കിൽ ബന്ധുക്കൾ 4,44,808 രൂപയുടെ ബില്ല് പൂർണമായി അടയ്ക്കണമെന്നായിരുന്നു സ്വകാര്യ ആശുപത്രി അധികൃതരുടെ ആവശ്യം. മരണപ്പെട്ടയാളുടെ ചികിത്സച്ചെലവുകൾ സംബന്ധിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ആശുപത്രി അധികൃതർ കൃത്യമായ ധാരണ നൽകിയിരുന്നില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ഷാജഹാന്റെ സഹോദരൻ നിസാർ ഡി.എം.ഒ.ക്കു പരാതി നൽകിയതോടെയാണ് മൃതദേഹം വിട്ടു നൽകാൻ ആശുപത്രി അധികൃതർ തയ്യാറായത്. തുടർന്ന് കളക്ടർ ആശുപത്രി മാനേജ്‌മെന്റിനു കാരണം കാണിക്കൽ നോട്ടീസ് നൽകുകയായിരുന്നു. രണ്ടു ദിവസത്തിനകം തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ ദുരന്തനിവാരണ ആശുപത്രിക്കെതിരെ നിയമപ്രകാരം നടപടിയുണ്ടാകുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു.

Read Also: കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുമ്പോഴും ഡല്‍ഹി അതിര്‍ത്തിയിൽ ‘കർഷക സമരം’ തുടരുന്നു, ആളനക്കമില്ലാതെ ടെന്റുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button