
ടോക്കിയോ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒളിമ്പിക്‌സ് നടത്തരുതെന്ന് ആവശ്യപ്പെട്ട് ജപ്പാനില്‍ വ്യാപക പ്രതിഷേധം. ഒളിമ്പിക്‌സ് സ്‌റ്റേഡിയങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധവുമായി ആയിരക്കണക്കിന് ആളുകളാണ് രംഗത്തെത്തിയത്. ഒളിമ്പിക്‌സ് നടത്തുമെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധം തുടരുകയാണ്.
Also Read: മലപ്പുറത്ത് പോലീസ് അടച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തു; മെമ്പര്‍ക്കെതിരെ കേസ്
ഒളിമ്പിക്‌സിന്റെ പ്രധാന വേദിയായ നാഷണല്‍ സ്‌റ്റേഡിയത്തിന് മുന്നില്‍ പതിനായിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായെത്തിയത്. കോവിഡ് വലിയ രീതിയില്‍ വ്യാപിക്കുന്നതിനിടെ ജപ്പാനില്‍ ഒളിമ്പിക്‌സ് നടത്താനുള്ള തീരുമാനം ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്നതിന് തുല്യമാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. വിദേശ കാണികളെ പൂര്‍ണമായി വിലക്കിയിട്ടുണ്ടെങ്കിലും മത്സരത്തില്‍ പങ്കെടുക്കാനായി താരങ്ങളും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളുമായി രാജ്യത്തേക്കെത്തുക പതിനായിരത്തിലേറെ ആളുകളായിരിക്കുമെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ജൂലൈയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിന് തദ്ദേശീയരായ ആരാധകരെ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ അടുത്ത മാസം അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. അതേസമയം, ഒളിമ്പിക്‌സ് നടത്തിപ്പിനെ പിന്തുണച്ച് ലോക അത്‌ലറ്റിക്‌സ് തലവന്‍ സെബാസ്റ്റ്യന്‍ കോ രംഗത്തെത്തി. ബുദ്ധിമുട്ടുകള്‍ക്കിടെയും വിജയകരമായി ഒളിമ്പിക്‌സ് നടത്തുക എന്നത് പ്രതീക്ഷയുടെ കിരണമായി കാണണമെന്ന് സെബാസ്റ്റ്യന്‍ കോ പറഞ്ഞു.
Post Your Comments