ജറൂസലേം : മസ്ജിദുല്‍ അഖ്സയില്‍ പ്രാര്‍ഥനക്കെത്തിയവര്‍ക്ക് നേരെയുണ്ടായ ഇസ്രയേല്‍ പട്ടാളത്തിന്റെ വെടിവെപ്പിന് പിന്നാലെ വ്യോമാക്രമണവും. ആക്രമണത്തില്‍ ഒമ്പത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ കുട്ടികളാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
Read Also : വിലക്കുകൾ ലംഘിച്ച് ഇഫ്താര്‍ വിരുന്ന് ; മലപ്പുറത്ത് 40 പേര്‍ക്കെതിരെ കേസ്
ഗസ്സ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം ആരംഭിച്ചതായി ഇസ്രായേല്‍ സൈന്യവും അറിയിച്ചു. ആക്രമണത്തില്‍ തങ്ങളുടെ കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു.
‘ഹമാസ് ഇസ്രയേലിന് നേരെ ആക്രമണം നടത്തി. ഇതിനെ തുടര്‍ന്ന് ഗസ്സയിലെ സൈനിക ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ ഞങ്ങള്‍ തുടങ്ങിയിട്ടുണ്ട്’ -സൈനിക വക്താവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Post Your Comments