COVID 19Latest NewsKeralaNattuvarthaNews

ലോക്ക്ഡൗണിനിടെ പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥർക്ക് വിരുന്നൂട്ടി കഞ്ചാവ് കേസ് പ്രതി; ഇഫ്താർ വിരുന്ന് നടത്തി ആഘോഷം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കേസുകൾ നിയന്ത്രണവിധേയമാക്കാൻ സർക്കാരും ആരോഗ്യപ്രവർത്തകരും കിണഞ്ഞു പരിശ്രമിക്കുമ്പോൾ നിയമം നടപ്പാക്കേണ്ടവർ തന്നെ ഗുരുതരമായി നിയമലംഘനം നടത്തുന്നതായി റിപ്പോർട്ടുകൾ. ലോക്ക്ഡൗൺ നിർദേശം നിലനില്ക്കേ പൊലീസ് സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥർക്കായി കഞ്ചാവ് കേസ് പ്രതിയുടെ വക ഇഫ്താർ വിരുന്ന്.

Also Read:12 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാം; വ്യക്തത വരുത്തി കേന്ദ്രസര്‍ക്കാര്‍

പോത്തന്‍കോട് പൊലീസ് സ്റ്റേഷനിലാണ് നിയമലംഘനം നടത്തിയത്. ഞായറാഴ്ച ഉച്ചയ്ക്കാണ് ഇഫ്താര്‍ വിരുന്ന് നടത്തിയെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. അടുത്ത കാലത്ത് കഞ്ചാവ് കേസിലെയും കള്ളനോട്ട് കേസിലെയും അറസ്റ്റിലായ പ്രതികളാണ് വിരുന്ന് നടത്താന്‍ മുന്‍കൈയെടുത്തതെന്നാണ് ആക്ഷേപം. അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഇയാൾ സ്റ്റേഷനിലെ പല പോലീസുകാരുടെയും ഇടനിലക്കാരനാണെന്ന ആർക്ഷേപവും ഉയരുന്നുണ്ട്.

രണ്ടാഴ്ച മുമ്പ് ഇതേ സ്റ്റേഷനിലെ എസ്.എച്ച്‌.ഒ. ഉള്‍പ്പെടെ പോത്തന്‍കോട് സ്റ്റേഷനിലെ ആറോളം പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംഭവം പുറത്തായതോടെ ഉന്നത ഉദ്യോഗസ്ഥര്‍ എസ്.ഐ.യോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button