MollywoodLatest NewsKeralaCinemaNewsEntertainmentKollywoodMovie Gossips

‘ഈയൊരു പ്രായത്തിനുള്ളില്‍ ചെയ്യാന്‍ സാധിച്ച കാര്യങ്ങളുടെ വലുപ്പം ആലോചിക്കുമ്പോൾ സന്തോഷമുണ്ട്; നമിത പ്രമോദ്

ജീവിതത്തിൽ നഷ്ടപ്പെട്ട കാര്യങ്ങളുടെ വിഷമം നേടിയ കാര്യങ്ങളുടെ സന്തോഷം കൊണ്ട് ബാലൻസ് ചെയ്യുമെന്നാണ് നമിത പറയുന്നത്.

മുൻ നിര യുവനടിമാരില്‍ ശ്രദ്ധേയായ താരമാണ് നമിത പ്രമോദ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമാകാന്‍ നമിതക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ പറഞ്ഞ പ്രസക്ത ഭാഗങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ജീവിതത്തിൽ നഷ്ടപ്പെട്ട കാര്യങ്ങളുടെ വിഷമം നേടിയ കാര്യങ്ങളുടെ സന്തോഷം കൊണ്ട് ബാലൻസ് ചെയ്യുമെന്നാണ് നമിത പറയുന്നത്.

നമിതയുടെ വാക്കുകൾ

‘കോളേജില്‍ റെഗുലറായി പഠിക്കാന്‍ സാധിച്ചിട്ടില്ല എന്നൊരു സങ്കടം ഉണ്ടാകാറുണ്ടെന്നാണ് ജീവിതത്തില്‍ മിസ് ചെയ്യുന്ന കാര്യങ്ങള്‍ എന്താണെന്ന ചോദ്യത്തിന് നമിത നൽകിയ മറുപടി. ഇക്കാര്യത്തിൽ വിഷമം ഉണ്ടെങ്കിലും ഈയൊരു പ്രായത്തിനുള്ളില്‍ ചെയ്യാന്‍ സാധിച്ച കാര്യങ്ങളുടെ വലുപ്പം ആലോചിക്കുമ്പോൾ സന്തോഷമുണ്ടെന്നും അതൊക്കെ ഓര്‍ക്കുമ്പോള്‍ വിഷമത്തെ ബാലന്‍സ് ചെയ്യാന്‍ സാധിക്കു’മെന്നും നമിത പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button