KeralaCinemaMollywoodLatest NewsNewsEntertainmentKollywood

‘ഞാന്‍ വിശ്വസിക്കുന്നത് ആണും പെണ്ണും ഒരു പോലെയാണെന്നാണ്, എല്ലാകാര്യത്തിലും ഒരു പോലെ ആയിരിക്കണം’; നമിത പ്രമോദ്

സീരിയലിലൂടെ സിനിമയിലേക്ക് അരങ്ങേറിയ താരമാണ് നമിത പ്രമോദ്. മലയാളത്തിലും തമിഴിലുമൊക്കെയായി നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും സജീവമായ നമിത പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്.

ഇപ്പോഴിതാ ഫെമിനിസത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കിയിരിക്കുകയാണ് നമിത. ഫ്ലാഷ് മൂവീസിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

നമിതയുടെ വാക്കുകള്‍

”എനിക്ക് ഇതുവരെയും ഫെമിനിസത്തിന്റെ അര്‍ത്ഥം മനസ്സിലായിട്ടില്ല. ഞാന്‍ വിശ്വസിക്കുന്നത് ആണും പെണ്ണും ഒരു പോലെയാണെന്നാണ് . എല്ലാകാര്യത്തിലും ഒരു പോലെ ആയിരിക്കണം. പണ്ടത്തെപ്പോലെ അല്ല. ഇപ്പോള്‍ എല്ലാവരും ഇവിടെ എല്ലാ ജോലികളും ചെയ്യുന്നു. എല്ലാവരും പരസ്പരം ബഹുമാനിക്കുക”- നമിത പറഞ്ഞു.

അതേസമയം കാളിദാസിനൊപ്പമുള്ള നമിതയുടെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. വിനില്‍ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈജുകുറുപ്പ്, റീബ മോണിക്ക ശ്രീകാന്ത് മുരളി, അശ്വിൻ, തോമസ്, റിങ്കി ബിസി ഷോൺ റോമി, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. വരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ എസ്,ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിെന്റെ ഛായാഗ്രഹണം ജെബിൻ ജേക്കബ് നിര്‍വഹിക്കുന്നു.

രഞ്‍ജിത് സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രം മാധവിയിലും നമിത വേഷമിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button