Latest NewsKeralaNews

ഈ ചിത്രം കേരളത്തില്‍ തുടര്‍ഭരണം ലഭിച്ചത് ആര്‍.എസ്.എസിനാണെന്ന് വെളിവാക്കുന്നു; വിമർശനവുമായി എംഎസ്‌എഫ് വൈസ് പ്രസിഡന്റ്

പാലക്കാട് കാടാങ്കോടാണ് പൊലീസുകാര്‍ക്കൊപ്പം സേവാഭാരതി യൂണിഫോം ധരിച്ചവര്‍ വാഹന പരിശോധന നടത്തിയത്

പാലക്കാട്: കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക് ഡൗൺ നടപ്പിലാക്കിയിരിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസിനൊപ്പം സേവാഭാരതിയുടെ യൂണിഫോം ധരിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ വാഹനപരിശോധന നടത്തുന്ന ചിത്രങ്ങൾ പുറത്തുവനായതോടെ വിമര്‍ശനവുമായി മുസ്ലിം സ്റ്റുഡന്റസ് ഫെഡറേഷന്‍ ദേശീയ ഉപാദ്ധ്യക്ഷ ഫാത്തിമ തഹിലിയ.

പൊലീസിനൊപ്പം ഇവര്‍ വാഹന പരിശോധന നടത്തുന്ന ചിത്രം പങ്കുവച്ചുകൊണ്ട്, ‘കേരളത്തില്‍ തുടര്‍ഭരണം ലഭിച്ചത് ആര്‍.എസ്.എസിനാണെന്ന് ഈ ചിത്രം വെളിവാക്കുന്നുണ്ട്’ എന്നാണ് എംഎസ്‌എഫ് വൈസ് പ്രസിഡന്റ് വിമര്‍ശിക്കുന്നത്.

read also: തോറ്റിട്ടും പഠിക്കാതെ കോണ്‍ഗ്രസ്; അധ്യക്ഷ തെരഞ്ഞെടുപ്പ് ഉടന്‍ നടത്തേണ്ടതില്ലെന്ന് തീരുമാനം

ഫാത്തിമ തഹിലിയയുടെ കുറിപ്പ്:

‘കാക്കി പാന്റസിട്ട് മൂന്ന് പേര്‍ ക്രമസമാധാന പാലനം നടത്തുന്ന ഈ ചിത്രം കേരളത്തില്‍ തുടര്‍ഭരണം ലഭിച്ചത് ആര്‍.എസ്.എസിനാണെന്ന് വെളിവാക്കുന്നുണ്ട്. ഒരാള്‍ കേരള പൊലീസിന്റെ കാക്കിയും മറ്റ് രണ്ട് പേരും ധരിച്ചത് ആര്‍.എസ്.എസിന്റെ കാക്കിയുമാണ്.’

പാലക്കാട് കാടാങ്കോടാണ് പൊലീസുകാര്‍ക്കൊപ്പം സേവാഭാരതി യൂണിഫോം ധരിച്ചവര്‍ വാഹന പരിശോധന നടത്തിയത്. പൊലീസ് വിവിധ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം തേടിയിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള രാഷ്‌ടീയ പ്രവർത്തകർ സന്നദ്ധ സേവനത്തിന് എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button