Latest NewsNewsIndia

നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവി വലിയ തിരിച്ചടിയായി; കെ.സി.വേണുഗോപാൽ

ന്യൂഡൽഹി : കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവി വലിയ തിരിച്ചടിയായെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പരാജയത്തിൻ്റെ കാരണം ഇപ്പോൾ വിലയിരുത്താനാകില്ല. പരാജയത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന സമിതിയുടെ റിപ്പോർട്ടിന് ശേഷം തോൽവിയുടെ ഉത്തരവാദിത്തം ആർക്കാണെന്ന് വ്യക്തമാകുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

Read Also  : കേരളത്തില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

കോൺ​​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൻ്റെ പുതിയ തീയതി നിശ്ചയിച്ചിട്ടില്ലെന്ന് പറഞ്ഞ കെ.സി.വേണു​ഗോപാൽ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇപ്പോൾ നടത്തേണ്ടതില്ലെന്ന് പ്രവർത്തക സമിതി തീരുമാനിച്ചതായും അറിയിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷം ചേർന്ന ആദ്യത്തെ പ്രവർത്തക സമിതിയോഗമായിരുന്നു ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button