ന്യൂഡല്‍ഹി : കൊവിഡ് ചികിത്സയ്ക്ക് ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്‍ തദ്ദേശീയമായി വികസിപ്പിച്ച 2- ഡി ഓക്‌സി – ഡി – ഗ്ലൂക്കോസ് ( 2 – ഡി ജി ) മരുന്ന് അടുത്തയാഴ്ച മുതല്‍ ഡി.ആര്‍.ഡി.ഒ ആശുപത്രികളില്‍ ലഭ്യമാകും. പൊതുവിപണിയില്‍ ഉടന്‍ ലഭ്യമായേക്കില്ല. ഡി. ആര്‍. ഡി. ഒയും ഡോ.റെഡ്ഡീസ് ലബോറട്ടറിയും സംയുക്തമായി വികസിപ്പിച്ച മരുന്ന് കൊവിഡ് രോഗികളില്‍ അടിയന്തരമായി ഉപയോഗിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കിയിട്ടുണ്ട്.
Read Also : വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച കെ മുരളീധരനെതിരെ നിയമനടപടിക്കൊരുങ്ങി വത്സന്‍ തില്ലങ്കേരി
ആദ്യ ഘട്ടത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം തിരഞ്ഞെടുത്ത രോഗികള്‍ക്ക് മാത്രമാകും മരുന്ന് നല്‍കുക. ഇതുകൊണ്ടാണ് ഡി.ആര്‍.ഡി.ഒയുടെ കീഴിലുള്ള ആശുപത്രികളില്‍ ചികിത്സ ആരംഭിക്കുന്നത്. ഒരുമാസത്തിനുള്ളില്‍ മറ്റ് ആശുപത്രികളിലും 2-ഡി.ജി മരുന്ന് എത്തുമെന്നാണ് സൂചന. മരുന്ന് വ്യാവസായിക തലത്തില്‍ കൂടുതലായി ഉല്‍പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം ഡോ.റെഡ്ഡീസ് ലാബോറട്ടറീസുമായി ചര്‍ച്ച നടത്തുകയാണ്. റഷ്യന്‍ വാക്സിനായ സ്പുട്നിക് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതും ഡോ.റെഡ്ഡീസാണ്.
Post Your Comments