ഭോപാല്‍: കൊവിഡ് രോഗികള്‍ക്കായി ബി.ജെ.പി 1000 കിടക്കകളടങ്ങിയ ക്വാറന്റൈന്‍ കേന്ദ്രം തുറന്നു. ചികിത്സാ കേന്ദ്രത്തില്‍ അത്യാധുനിക സൗകര്യങ്ങളാണ് കോവിഡ് രോഗികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കൊറോണ ബാധിക്കുമ്പോഴുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനായി യോഗ പരിശീലിപ്പിക്കും. മദ്ധ്യപ്രദേശിലെ ഭോപാലിലാണ് ഈ ചികിത്സാ കേന്ദ്രം. ബിജെപി സംസ്ഥാന ഘടകവും മാധവ് സേവാ കേന്ദ്രവും ചേര്‍ന്നാണ് ക്വാറന്റൈന്‍ കേന്ദ്രം ആരംഭിച്ചത്.
Read Also : കൊറോണ പ്രതിരോധ നടപടികള്‍ക്ക് ആയുര്‍വേദം അഭികാമ്യം
രോഗികളുടെ മാനസികോല്ലാസത്തിനാണ് യോഗയും രാമായണം,മഹാഭാരതം എന്നിവയുടെ പ്രദര്‍ശനവും നടത്തുന്നത്. സമൂഹത്തില്‍ ആലംബമില്ലാത്തവരും സ്വന്തം വീട്ടില്‍ ക്വാറന്റൈനിലിരിക്കാന്‍ സൗകര്യമില്ലാത്തവരുമാണ് ഇവിടെ എത്തുന്നവര്‍.
ആരോഗ്യകേന്ദ്രത്തിലെ വാര്‍ഡുകള്‍ക്ക് പ്രശസ്തരുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും പേരാണ് നല്‍കിയിരിക്കുന്നത്. മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്ര ബോസ്, അബ്ദുള്‍ കലാം, സര്‍ദാര്‍ പട്ടേല്‍, ഭോജ രാജാവ് എന്നിങ്ങനെ പലരുടെയും പേരിലുണ്ട് വാര്‍ഡുകള്‍. വനിതാ വിഭാഗത്തിന് റാണി ലക്ഷ്മി ബായ്, റാണി കമല്‍പതി എന്നിങ്ങനെയാണ് പേര്.
ഓരോ ബെഡിലും മൊബൈല്‍ ചാര്‍ജ് ചെയ്യാനുളള സൗകര്യവും വെളളം തിളപ്പിക്കാനുളള സൗകര്യവുമുണ്ട്. ആവശ്യം വേണ്ടവര്‍ക്ക് ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും നല്‍കും. എപ്പോഴും മഹാ മൃത്യുഞ്ജയ മന്ത്രവും ഗായത്രി മന്ത്രവും 24 മണിക്കൂറും ചികിത്സയില്‍ കഴിയുന്നവര്‍ക്ക് കേള്‍ക്കാനാകും.
Post Your Comments