COVID 19Latest NewsKeralaCinemaNattuvarthaMollywoodNewsEntertainment

എത്ര മുന്‍കരുതല്‍ എടുത്താലും പണി കിട്ടാന്‍ വളരെ എളുപ്പമാണ്; കോവിഡ് മുക്തനായ ആർ എസ് വിമലിന്റെ വാക്കുകൾ

എന്ന് നിന്റെ മൊയ്‌ദീൻ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ആര്‍ എസ് വിമലിന് കൊവിഡ് ഭേദമായി. അദ്ദേഹം തന്നെയാണ് വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ക്വാറന്റൈൻ ദിവസങ്ങളിലെ ഭീകരതയെക്കുറിച്ചും അദ്ദേഹം പറയുന്നു. കൊവിഡിനെക്കുറിച്ചുള്ള കേട്ടറിവ് ഒന്നുമല്ലെന്നും യാഥാര്‍ഥ്യം അതിഭീകരമാണെന്നുമാണ് അദ്ദേഹത്തിന്റെ വാക്കുകൾ

ആര്‍ എസ്‌ വിമലിന്റെ വാക്കുകള്‍:

Also Read:കേരളത്തിലേക്കുള്ള മെഡിക്കല്‍ ഓക്​സിജന്‍ വിതരണത്തിന്​ വിലക്ക്​ ഏര്‍പ്പെടുത്തി​ കര്‍ണാടക

ഇന്ന് നെഗറ്റീവ് ആയി.കഴിഞ്ഞ രണ്ടാഴ്ച.കോവിഡിനെക്കുറിച്ച്‌ കേട്ടറിഞ്ഞതൊക്ക ഒന്നുമല്ലന്ന് ബോധ്യപ്പെട്ട ദിനരാത്രങ്ങള്‍. മനസുകൊണ്ടും ശരീരം കൊണ്ടും തകര്‍ന്നു പോകുന്ന അവസ്ഥ. ജീവിക്കാനുള്ള ഓട്ടത്തില്‍ കരുതി വേണം ജീവിക്കാന്‍ എന്ന് ബോധ്യമാക്കിയ ആശുപത്രി വാസം.ഈ ഓടിയതൊക്കെ ഭക്ഷണതിന് വേണ്ടിയായിരുന്നല്ലോ.. ഇപ്പോള്‍ ലോകത്തു ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണ്.

അതാണ് കോവിഡ്.
ഭാര്യക്കാണ് ആദ്യം വന്നത്, പിന്നീട് എനിക്കും. നമ്മള്‍ എത്ര മുന്‍കരുതല്‍ എടുത്താലും പണി കിട്ടാന്‍ വളരെ എളുപ്പമാണ്. തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലെ പ്രിയ സഹോദരന്‍ ജോജോക്കു ഹൃദയത്തില്‍ നിന്നും നന്ദി. ഒപ്പം വിനോദ്. ജിതേന്‍ ചികിത്സിച്ച ഡോക്ടര്‍.. നഴ്സിംഗ് സ്റ്റാഫ്സ് തുടങ്ങി എല്ലാര്‍ക്കും വളരെ വളരെ നന്ദി.

ഈ ഹോസ്പിറ്റലിലെ ഓരോ ദിവസം കഴിയുന്തോറും കോവിഡ് ചികിത്സ ക്കുള്ള ഫ്ലോറുകള്‍ കൂടിവരുന്നു. ഹോസ്പിറ്റല്‍ സ്റ്റാഫുകള്‍ നെട്ടോട്ടമൊടുന്നു. ജോജോയെ വിളിക്കുമ്ബോള്‍ സന്തോഷത്തോടെ മാത്രം സംസാരിക്കുന്നു. ദുരന്തങ്ങളുടെ വാര്‍ത്തകള്‍ അറിയിക്കാതെ മനപ്പൂര്‍വം ശ്രമിക്കുന്നു.. രുചിയും ഗന്ധവും വിശപ്പും ആരോഗ്യവും തിരിച്ചുവരുന്ന കാലത്തിനുവേണ്ടി കാത്തിരിക്കുന്നുജാഗ്രത. അല്ലാതെ മറ്റൊന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button