Latest NewsKeralaNews

നഗരസഭയുടെ ഹോംകെയര്‍ സേവനത്തിന് നേഴ്‌സുമാരെ ആവശ്യമുണ്ടെന്ന് പോസ്റ്റ്, നാണമില്ലേ എന്ന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

മാന്യമായ ശമ്പളം കൊടുക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം : നഗരസഭയുടെ ഹോംകെയറിന്റെ സന്നദ്ധസേവനത്തിനായി നേഴ്സുമാരെ ആവശ്യമുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട മേയര്‍ ആര്യ രാജേന്ദ്രന് സമൂഹമാദ്ധ്യമങ്ങളില്‍ പൊങ്കാല. സ്വന്തം ജീവന്‍ പണയം വച്ച് ഭൂരിഭാഗം സമയവും പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്ന നഴ്‌സുമാരോട് സന്നദ്ധ സേവകരായി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടാന്‍ നാണമില്ലേ എന്നാണ് സോഷ്യല്‍ മീഡിയ കമന്റുകളിലൂടെ പ്രതികരിക്കുന്നത്.

Read Also :സച്ചിദാനന്ദനും അരുന്ധതിയും കേരളത്തിന് അപമാനം; നരേന്ദ്ര മോദിയും ഹിന്ദുത്വവുമാണ് ഇവരുടെ ഇരകളെന്ന് ബി.ഗോപാലകൃഷ്ണന്‍

കമന്റുകള്‍ പോസ്റ്റ് ചെയ്തവരില്‍ നിരവധി നഴ്‌സുമാരെയും കാണാം. നഴ്‌സുമാരോട് മാത്രം സന്നദ്ധ പ്രവര്‍ത്തകരാകാന്‍ ആവശ്യപ്പെടുന്നത് കടുത്ത വിവേചനമാണെന്നും അവരും മനുഷ്യരാണെന്നുള്ളത് പരിഗണിക്കണമെന്നും ഇവര്‍ പറയുന്നു.

നഴ്സ് ജോലിയിലേക്കെത്താനുള്ള വിദ്യാഭ്യാസത്തിന് പണച്ചിലവുണ്ടെന്നും അവകാശങ്ങള്‍ക്കായി നഴ്സുമാര്‍ നടത്തിയ പോരാട്ടങ്ങള്‍ എപ്പോഴും അവഗണിക്കപ്പെടുകയാണ് ചെയ്തിട്ടുള്ളതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ഷങ്ങളായി നഴ്സുമാര്‍ പലതരം ചൂഷണം അനുഭവിക്കുകയാണെന്നും ഇനിയും അത് പാടില്ലെന്നും കമന്റ് ബോക്‌സിലൂടെ നിരവധി പേര്‍ അഭിപ്രായപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button