കുടുംബത്തോടൊപ്പം ടെറസില്‍ ഉറങ്ങുകയായിരുന്ന എട്ടു വയസുകാരിയെ പുള്ളിപ്പുലി പിടികൂടി കൊന്നു. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ഗുജറാത്തിലെ അമ്രേലി ജില്ലയിലാണ് സംഭവം. സവര്‍കുന്ദ്ല താലൂക്കിലെ നേസാദി ഗ്രാമത്തിലെ പയല്‍ ദേവ്ക എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.
പെണ്‍കുട്ടി മാതാപിതാക്കളോടൊപ്പം ഫാമിലെ വീടിന്റെ ടെറസില്‍ ഉറങ്ങുകയായിരുന്നുവെന്ന് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (വന്യജീവി) ദുഷ്യന്ത് വാസവാഡ പറഞ്ഞു. പുള്ളിപ്പുലി അവളെ കഴുത്തില്‍ പിടിച്ച് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. കുട്ടിയുടെ മൃതദേഹം 80 മീറ്റര്‍ അകലെയാണ് കണ്ടെത്തിയത്. പുള്ളിപ്പുലിയെ പിടികൂടാന്‍ പ്രദേശത്ത് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
READ MORE: കോവിഡ്; മരുന്നുകൾ, ഓക്സിജൻ എന്നിവയുടെ നികുതികൾ പിൻവലിക്കണം, പ്രധാനമന്ത്രിക്ക് കത്തെഴുതി മമത
ഗുജറാത്തില്‍ തന്നെ കഴിഞ്ഞ ദിവസം സിംഹത്തില്‍ നിന്നും ആടിനെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവ് കൊല്ലപ്പെട്ടിരുന്നു. ഗിര്‍ സോംനാഥ് ജില്ലയിലെ തലാല താലൂക്കിലെ മധുപൂര്‍ ഗ്രാമത്തിലാണ് സംഭവം. വള വില്‍പ്പനക്കാരനായ ബഹദൂര്‍ ദാബി (35) യെയാണ് സിംഹം കടിച്ചു കൊന്നത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മധുപൂര്‍ ഗ്രാമത്തിലെ കുടിലിന് പുറത്തെത്തിയ സിംഹം കെട്ടിയിട്ട ആടിനെ ആക്രമിക്കുകയായിരുന്നു.
പുറത്തു കിടന്നുറങ്ങുകയായിരുന്ന ദാബി ഇതു കണ്ട് ആടിനെ രക്ഷിക്കാന്‍ ഓടി. എന്നാല്‍ സിംഹം ഉടന്‍ യുവാവിനെ ആക്രമിക്കുകയായിരുന്നു. ദാബിയെ ക്രൂരമായി ആക്രമിച്ച് സിഹം അടുത്തുള്ള മാമ്പഴത്തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വനപാലകര്‍ സ്ഥലത്തെത്തി സിംഹത്തെ പിടികൂടി.
READ MORE: കഴിഞ്ഞ ഞായറാഴ്‌ച കിട്ടിയ നാല് മൊട്ട കുരുമുളക് പുരട്ടി പൊരിച്ചു; ബിജെപിയെ പരിഹസിച്ച് ബെന്യാമിൻ
Post Your Comments