Latest NewsNewsInternational

‘ഇസ്രയേലിനെതിരായ പോരാട്ടം തുടരണം’; ഇസ്ലാമിക രാഷ്ട്രങ്ങളോട് ഇറാൻ

ഇറാന്റെ വാര്‍ഷിക ഖുദ്‌സ് ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടെഹ്‌റാന്‍: ഇസ്രയേലിനെതിരെ ഇറാൻ രംഗത്ത്. ഇസ്രയേലിനെതിരായ പോരാട്ടം തുടരണമെന്ന് ഇസ്ലാമിക രാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്ത് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. ഇസ്രയേല്‍ രാജ്യമല്ലെന്നും പലസ്തീനികള്‍ക്കെതിരായ ഭീകരതാവളമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘ഈ സ്വേച്ഛാദിപത്യ ഭരണത്തിനെതിരായ പോരാട്ടം അടിച്ചമര്‍ത്തലിനെതിരെയും ഭീകരതയ്‌ക്കെതിരുയമുള്ള പോരാട്ടമാണ്.

Read Also: ഇസ്​ലാമിക ഐക്യം വളര്‍ത്തിയെടുക്കുക; പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം; ലക്ഷ്യം?

എന്നാൽ ഈ ഭരണകൂടത്തിനെതിരായ പോരാട്ടം നടത്തുകയെന്നത് പൊതുകര്‍ത്തവ്യമാണ്’- ടെലിവിഷനിലൂടെ അഭിസംബോധന ചെയ്ത് ആയത്തുല്ല അലി ഖമനയി പറഞ്ഞു. ഇറാന്റെ വാര്‍ഷിക ഖുദ്‌സ് ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജറുസലേമിന്റെ അറബിയിലുള്ള പേരാണ് ‘ഖുദ്‌സ്’.

shortlink

Post Your Comments


Back to top button