![](/wp-content/uploads/2021/05/972896-india-covid-black-fungus-reuters_800x420.jpg)
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരവേ ചൈനയില്‍ നിന്ന് സഹായം സ്വീകരിച്ച് ഇന്ത്യ.നൂറ് ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍, 40 വെന്‍റിലേറ്ററുകള്‍ എന്നിവ ചൈനയില്‍ നിന്ന് സ്വീകരിച്ചു.
Read Also : കൊവിഡ് രോഗി വീടിന്റെ ടെറസ്സിൽ ചാരായം വാറ്റുന്നതിനിടയിൽ അറസ്റ്റിൽ
ചൈനീസ് റെഡ്ക്രോസ് വഴിയാണ് സഹായം ഇന്ത്യയിലേക്ക് എത്തിച്ചത്. കഴിഞ്ഞ അഞ്ച് ദിവസവും രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തിന് മുകളിലാണ്. മൂന്ന് ദിവസമായി മരണസംഖ്യ നാലായിരത്തിന് മുകളിലും. രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തുകയാണ്.
Post Your Comments