COVID 19Latest NewsNewsGulfQatar

ഖത്തറിൽ 533 പേര്‍ക്ക് കൂടി കോവിഡ് ബാധ

ദോഹ: ഖത്തറില്‍ 533 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,023 പേര്‍ കൂടി രോഗമുക്തി നേടിയിരിക്കുന്നു. ആകെ 2,00,467 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിട്ടുള്ളത്.

പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളില്‍ 342 പേര്‍ സ്വദേശികളും 191 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കൊറോണ വൈറസ് രോഗം ബാധിച്ച് ആറ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 502 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 2,10,603 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 9,634 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 16,412 പരിശോധനകള്‍ കൂടി നടത്തിയിരിക്കുന്നു. ആകെ പരിശോധനകളുടെ എണ്ണം 1,941,171 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button