COVID 19Latest NewsNewsIndiaCrime

കോവിഡ് വ്യാപനത്തിൽ ഡോക്ടർ എന്ന വ്യാജേന ചികിത്സ; പഴക്കച്ചവടക്കാരൻ അറസ്റ്റിൽ

മുംബൈ : കോവിഡ് കേസുകൾ രാജ്യത്ത് വർധിക്കുന്ന സാഹചര്യത്തിൽ ഡോക്ടർ ആണെന്ന വ്യാജേന കോവിഡ് രോഗികളെ ചികിത്സിച്ച പഴക്കച്ചവടക്കാരൻ അറസ്റ്റിൽ. നാഗ്പൂർ സ്വദേശിയായ ചന്ദൻ നരേഷ് ചൗധരി എന്നയാളാണ് അറസ്റ്റിലായത്.

നേരത്തെ ഇയാൾ പഴക്കച്ചവടവും ഐസ്‌ക്രീം കച്ചവടവുമാണ് നടത്തിയിരുന്നത്. തുടർന്ന് ഇലക്ട്രീഷ്യനായും പ്രവർത്തിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി ഇയാൾ നാഗ്പൂരിൽ ആയുർവ്വേദ ഡിസ്‌പെൻസറിയും നടത്തിയിരുന്നു. എന്നാൽ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് കോവിഡ് രോഗികളെ ചികിത്സിയ്ക്കാൻ ആരംഭിച്ചത്.

Read Aslo  :  ശ്മശാനത്തിനായി സ്വന്തം ഭൂമി വിട്ടു നൽകി; മാതൃകയായി മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം

ഇതോടെ ഇയാളെ അടുത്തറിയാവുന്ന ചിലർ പരാതി നൽകിയതോടെ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. ഡിസ്‌പെൻസറിയിൽ നടത്തിയ പരിശോധനയിൽ ഓക്‌സിജൻ സിലിണ്ടറുകളും, സിറിഞ്ചുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button