രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വിരമിച്ച സൈനിക ഡോക്ടര്‍മാരെ തിരികെ വിളിച്ച് കേന്ദ്രം. വിരമിച്ച 400 ഡോക്ടര്‍മാരെയാണ് താത്ക്കാലികമായി കോവിഡ് ഡ്യൂട്ടിക്ക് വേണ്ടി നിയമിക്കുന്നത്.
കഴിഞ്ഞ നാല് വർഷങ്ങൾക്കിടയിൽ വിരമിച്ച സൈനിക ഡോക്ടര്‍മാരുടെ സേവനമാണ് ഇതിനായി ലഭ്യമാക്കുക. പതിനൊന്ന് മാസത്തേയ്ക്ക് കോണ്‍ട്രാക്ട് സ്റ്റാഫുകളായാണ് ഇവരെ നിയമിക്കുന്നത്. ഇതിനായി പ്രതിരോധ മന്ത്രാലയം കേന്ദ്രസേനയുടെ മെഡിക്കല്‍ സര്‍വീസ് ഡയറക്ടര്‍ ജനറലിന് ഉത്തരവ് നല്‍കി.
രാജ്യത്തിന്റെ വിവധയിടങ്ങളില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സൈന്യം പല സ്ഥലങ്ങളിലും കോവിഡ് ആശുപത്രികള്‍ ആരംഭിക്കുകയും മറ്റുള്ള ഇടങ്ങളിൽ ആശുപത്രികളിലേയ്ക്ക് സഹായങ്ങള്‍ നല്‍കുകയുംചെയ്യുന്നുണ്ട്.
Post Your Comments