COVID 19Latest NewsNewsIndiaInternational

കൊറോണ വൈറസ് വായുവിലൂടെ പകരില്ലെന്ന വാദം തളളി യുഎസ് മെഡിക്കൽ സമിതി

ന്യൂഡൽഹി : കൊറോണ വൈറസ് വായുവിലൂടെ പകരില്ലെന്ന വാദം തളളി യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ. വായുവിലൂടെ പകരുന്നതല്ല കൊറോണ വൈറസുകളെന്ന് ലാൻസെറ്റ് മെഡിക്കൽ ജേർണലിൽ വന്ന വീക്ഷണം തള്ളക്കളഞ്ഞുകൊണ്ടാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്.
മഹാമാരിയുടെ തുടക്കം മുതൽ മിക്ക ഗവേഷകരും വിദഗ്ധരും കൊറോണ വായുവിലൂടെ പകരുന്നതല്ലെന്ന് പറഞ്ഞിരുന്നു. വൈറസ് ഒരാളുടെ ശ്വസന ദ്രവങ്ങളുടെ തുള്ളികളിലൂടെ മാത്രമേ പകരൂ എന്നായിരുന്നു കണ്ടെത്തൽ. തുടർന്ന് വ്യാപനം രൂക്ഷമായതോടെ വായുവിലൂടെ അല്ലാതെ ഇത്രയും വലിയ തോതിൽ വൈറസ് വ്യാപിക്കില്ലെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.

Read Also : ഈദ് അവധി ദിനങ്ങളിൽ അബുദാബിയിൽ സൗജന്യ പാർക്കിങ് സൗകര്യം 

രോഗം ബാധിച്ച ഒരാളിൽ നിന്നും മൂന്ന് മുതൽ ആറ് വരെ അടിയ്ക്കുള്ളിൽ രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ ദൂരത്തിൽ നേർത്ത തുള്ളികളും കണങ്ങളും വ്യാപിക്കും. വീടിനകത്ത് ആറടിയിൽ കൂടുതൽ അകലമുണ്ടെങ്കിലും വൈറസ് പകരാൻ സാധ്യതയുണ്ടെന്ന് യുഎസ് ഏജൻസി മുന്നറിയിപ്പ് നൽകുന്നു. രോഗബാധിതനായ ഒരാൾ കടന്നുപോയ ആറടി അകലത്തിനപ്പുറത്തേക്കും അയാൾ പുറത്തുവിട്ട കണങ്ങൾ 15 മിനിറ്റോളം തങ്ങിനിൽക്കും. ചിലപ്പോൾ മണിക്കൂറുകളോളം നേരം അന്തരീക്ഷത്തിൽ അണുബാധ പകരാൻ പര്യാപ്തമായ വൈറസ് നിലനിൽക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കൊറോണയുടെ ഈ വ്യാപനത്തെ തടയാൻ മാർഗനിർദ്ദേശങ്ങളും ഏജൻസി പുറത്തിറക്കിയിട്ടുണ്ട്. ശാരീരിക അകലം പാലിക്കുക, കൃത്യമായ മാസ്‌കുകൾ ഉപയോഗിക്കുക, ആവശ്യമായ വായുസഞ്ചാരം ഉറപ്പാക്കുക, കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുക എന്നിവ വൈറസ് തടയുന്നതിന് ഫലപ്രദമാണെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button