രാജ്യത്തിന് വേണ്ടി ഒളിമ്പിക്സ് സ്വർണ്ണം നേടിയ രണ്ട് പേർ കോവിഡ് ബാധിച്ച് ഒരേ ദിവസം അന്തരിച്ചു. 1980 ലെ മോസ്കോ ഒളിമ്പിക്സിൽ ഹോക്കിയിൽ ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയ ടീമിലെ രണ്ട് അംഗങ്ങളായ ഇരുവരും കോവിഡ് ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. യു.പിയിൽ ചികിത്സയിലായിരുന്ന രവീന്ദർ പാൽ സിംഗ് (60), ഡൽഹിയിൽ ചികിത്സയിലായിരുന്ന എകെ കൗശിഷ് (66) എന്നിവരാണ് മരിച്ചത്.
അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ നാല് ലക്ഷത്തിന് മുകളിലായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,03,738 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചത് 4,092 പേരാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള 24 സംസ്ഥാനങ്ങളാണ് രാജ്യത്ത് നിലവിലുള്ളത്.
Post Your Comments