ന്യൂഡല്‍ഹി : ഡല്‍ഹിയിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നതിനിടെ കോവിഡ് ബാധിച്ചു മരിച്ച പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് പരാതി. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ തിക്രിയില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കാനെത്തിയ ബംഗാള്‍ സ്വദേശിനിയായ പെണ്‍കുട്ടി പീഡനത്തിനിരയെന്നാണ് കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയത്.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്നതിനായി ഏപ്രില്‍ 10നാണ് 25 വയസുകാരിയായ പെണ്‍കുട്ടി കുറച്ചാളുകള്‍ക്കൊപ്പം തിക്രിയില്‍ എത്തിയത്. ഏപ്രില്‍ 26ന് കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ജജ്ജാര്‍ ജില്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കര്‍ഷക സമരത്തില്‍ പങ്കെടുക്കാനെത്തിയ രണ്ടു പേരാണ് മകളെ പീഡിപ്പിച്ചതെന്ന് അദ്ദേഹം ആരോപിക്കുന്നു. മകള്‍ ഇക്കാര്യം ഫോണില്‍ തന്നോട് പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ കോവിഡ് രോഗിയെ ചികിത്സിക്കുന്നത് പോലെയാണ് തങ്ങള്‍ പെണ്‍കുട്ടിയെ പരിചരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിശദീകരണം. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments