KeralaLatest NewsNews

കോവിഡ് സ്ഥിരീകരിച്ചു; മലപ്പുറത്ത് യുവാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

മലപ്പുറം: കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ യുവാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. മലപ്പുറത്താണ് സംഭവം. വെട്ടം ആലിശേരി മണിയൻ പള്ളിയിൽ അനി ആണ് മരിച്ചത്.

Read Also: കോവിഡ് വൈറസ് ബാധിതർ കഴിക്കേണ്ടതെന്തൊക്കെ; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത് ഇങ്ങനെ

ഇന്നലെ രാത്രിയോടെയാണ് അനി കിണറ്റിൽ ചാടി ജീവനൊടുക്കിയത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കിണറ്റിൽ നിന്നും പുറത്തെടുത്തത്. അനി ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. കോവിഡ് ബാധിച്ചതിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് പിന്നലെന്നാണ് വിലയിരുത്തൽ.

ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുകയെന്ന് ബന്ധുക്കൾ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Read Also: എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്ക് ; ചികിത്സാ രംഗത്ത് പുതിയ മാനദണ്ഡങ്ങളോടെ സംസ്ഥാന സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button