വാഷിംഗ്ടൺ: കോവിഡ് വായുവിലൂടെ പകരുന്നതിനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ. ഇക്കാര്യം ഉൾപ്പെടുത്തിക്കൊണ്ട് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മാർഗനിർദേശങ്ങൾ പുതുക്കി. വായുവിലൂടെ പകരുന്നതല്ല കോവിഡ് വൈറസുകളെന്ന ലാൻസെറ്റ് മെഡിക്കൽ ജേണലിൽ വന്ന റിപ്പോർട്ടിനെ തള്ളിക്കളഞ്ഞാണ് യുഎസ് മെഡിക്കൽ സമിതി പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
Read Also: സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്ക് കഴുത്തറുപ്പൻ ഫീസ്; പരാതിയുമായി രോഗികൾ
കോവിഡ് വായുവിലൂടെ പകരില്ലെന്നും രോഗബാധിതരുടെ ശ്വസന ദ്രവങ്ങളുടെ തുള്ളികളിലൂടെ മാത്രമെ പകരൂവെന്നുമായിരുന്നു ആദ്യം ഗവേഷകർ കണ്ടെത്തിയത്. എന്നാൽ കോവിഡ് വ്യാപനം അതിരൂക്ഷമായതോടെയാണ് പുതിയ നിഗമനത്തിലേക്ക് ഗവേഷകർ എത്തിയത്. രോഗം ബാധിച്ച ഒരാളിൽ നിന്ന് മൂന്നോ ആറോ അടിക്കുള്ളിൽ വ്യാപനത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്ര ദൂരത്തിനിടയിൽ നേർത്ത തുള്ളികളുടേയും കണങ്ങളുടേയും സാന്ദ്രത കൂടുതലാണെന്ന് ഗവേഷകർ പറയുന്നു.
ചില സാഹചര്യങ്ങളിൽ, പ്രധാനമായും വീടിനകത്ത്, പകർച്ചവ്യാധി ഉറവിടം ആറടിയിൽ കൂടുതൽ അകലെയാണെങ്കിൽ പോലും വായുവിലൂടെയുള്ള വൈറസ് പകരാൻ സാധ്യതയുണ്ടെന്നും യുഎസ് ഏജൻസി മുന്നറിയിപ്പ് നൽകുന്നുണ്ട്. രോഗബാധിതനായ ഒരാൾ കടന്നുപോയ ആറടി അകലത്തിനപ്പുറത്തേക്കും അയാൾ പുറത്തുവിട്ട കണങ്ങൾ 15 മിനിറ്റോളം തങ്ങിനിൽക്കും. ചിലപ്പോൾ മണിക്കൂറുകളോളം അന്തരീക്ഷത്തിൽ അണുബാധ പകരാൻ പര്യാപ്തമായ വൈറസ് നിലനിൽക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Post Your Comments