KeralaLatest NewsNewsIndia

മദ്യം ഓൺലൈൻ വിൽപ്പനയ്ക്ക് സര്‍ക്കാര്‍ അനുമതി

ഇത് മൂലം വ്യാജ മദ്യത്തിന്റെ ഉത്പാദനവും വില്‍പ്പനയും തടയാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

റായ്പുര്‍: ലോക്ക്ഡൗണിൽ മദ്യത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങിനും വിതരണത്തിനും അനുമതി നല്‍കി ഛത്തീസ്ഗഢ് സര്‍ക്കാര്‍. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ആവശ്യക്കാര്‍ക്ക് മദ്യം വീടുകളില്‍ എത്തിച്ച്‌ നൽകുന്നതാണ് പദ്ധതി. ഇത് മൂലം വ്യാജ മദ്യത്തിന്റെ ഉത്പാദനവും വില്‍പ്പനയും തടയാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

മദ്യശാലകളുടെ 15 കി.മീ ചുറ്റളവില്‍ മാത്രമാവും ഡെലിവറി ലഭിക്കുക. മെയ് 10 മുതൽ രാവിലെ 9 മുതല്‍ രാത്രി 8 വരെയാണ് മദ്യത്തിന്റെ ഹോം ഡെലിവറി. ഒരാള്‍ക്ക് അഞ്ച് ലിറ്റര്‍ വരെയാണ് ബുക്ക് ചെയ്യാവുന്നത്. മദ്യത്തിന്റെ വിലയ്ക്ക് പുറമേ ഡെലിവറി ചാര്‍ജ് ആയി 100 രൂപയും നല്‍കണം.

അതേസമയം, സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് എത്തി. സര്‍ക്കാര്‍ തീരുമാനം അനുചിതവും നിരുത്തരവാദപരവുമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കോവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം അനാവശ്യ കാര്യങ്ങളിലാണ് സര്‍ക്കാരിന് ശ്രദ്ധയെന്ന് പ്രതിപക്ഷം ആരോപിച്ചു.

shortlink

Post Your Comments


Back to top button