കാര്‍ത്തിക നക്ഷത്രത്തിന്റെ പൊതുഫലങ്ങളാണ് ഇവിടെ പറയുന്നത്. എന്നാല്‍, ജനനസമയം അനുസരിച്ച് ഈ ഫലങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകാം.ഈ നക്ഷത്രക്കാരെ നാലുവയസുവരെ രോഗങ്ങള്‍ വേട്ടയാടും. എന്നാല്‍, ചില സുഖാനുഭവങ്ങളുടെയും കാലമാണിത്. ഈ കാലത്ത് പിതാവിനും രോഗദുരിതങ്ങള്‍ അനുഭവപ്പെടാം. പതിനാലുവയസുവരെ കുടുംബാംഗങ്ങള്‍ക്ക് സുഖാനുഭവങ്ങള്‍, ഐശ്വര്യം, അഭിവൃദ്ധി എന്നിവ അനുഭവപ്പെടും.
പിന്നിട് 21 വയസുവരെയുള്ള കാലഘട്ടത്തില്‍ ചില തിരിച്ചടികള്‍ നേരിടുമെങ്കിലും അഭിവൃദ്ധിയുടെ കാലംകൂടിയാണ്. ഈ കാലത്ത് അധ്യാപകര്‍, കുടുംബാംഗങ്ങള്‍ എന്നിവരുമായി അകല്‍ച്ചയുണ്ടാകാന്‍ ഇടയുണ്ട്.
തൊഴില്‍നേടുന്നതിനും വിവിധ മേഖലകളില്‍ വിജയത്തിനും ഈ കാലം അനുകൂലമാണ്. പിന്നീട് 39 വയസുവരെ ദുരിതങ്ങളുടെ കാലമാണ്. തൊഴില്‍പരമായും അസുഖങ്ങളാലും വിദ്യാഭ്യാസപരമായും തിരിച്ചടികള്‍ നേരിടാം.
തുടര്‍ന്നു അന്‍പത്തിയഞ്ചുവയസുവരെ ഐശ്വര്യത്തിന്റെയും ധനലഭ്യതയുടെയും ഉയര്‍ച്ചയുടെയും കാലമാണ്. പിന്നീട്, പൊതുവേ രോഗാരിഷ്ടതകളും പ്രയാസങ്ങളും നിറഞ്ഞകാലഘട്ടമാണ്.
Post Your Comments