CinemaNattuvarthaMollywoodLatest NewsKeralaNewsEntertainmentMovie Gossips

‘പറയാനുദ്ദേശിക്കുന്നത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയാണ്, വാർത്തകൾ വളച്ചൊടിക്കപ്പെടുന്നു ‘;

തുടക്കകാലത്തെ അപേക്ഷിച്ച് സോഷ്യല്‍ മീഡിയക്ക് വളരെ മാറ്റം വന്നിരിക്കുന്നു

മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടു നിന്ന മഞ്ജു പിന്നീട് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. ഏറ്റവും ഒടുവിൽ ഇറങ്ങിയ ചതുർമുഖം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി എത്തിയ മഞ്ജുവിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ഫിലം കംപാനിയന്‍ സൗത്തിന് നൽകിയ ഒരു അഭിമുഖത്തിൽ സോഷ്യൽ മീഡിയയ്ക്ക് വന്ന മാറ്റത്തെ കുറിച്ച് പറയുകയാണ് മഞ്ജു വാര്യർ.

തുടക്കകാലത്തെ അപേക്ഷിച്ച് സോഷ്യല്‍ മീഡിയക്ക് വളരെ മാറ്റം വന്നിരിക്കുന്നു എന്ന് മഞ്ജു പറയുന്നു. എന്ത് അഭിപ്രായം പറഞ്ഞാലും അത് വളൊച്ചൊടിക്കുന്നു. അതിനാല്‍ പറയാനുദ്ദേശിക്കുന്നത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയാണ്. നിലവില്‍ സിനിമയുടെ പ്രമോഷന് വേണ്ടി മാത്രമാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതെന്നും മഞ്ജു വ്യക്തമാക്കി.

അതേസയം ചതുര്‍മുഖമാണ് അവസാനമായി റിലീസ് ചെയ്ത മഞ്ജു വാര്യര്‍ ചിത്രം. നിലവിലെ കൊവിഡ് സാഹചര്യത്തില്‍ തിയറ്ററില്‍ നിന്ന് ചിത്രം പിന്‍വലിച്ചിരിക്കുകയാണ്. സണ്ണി വെയ്‌നും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ചിത്രമാണ് ചതുര്‍മുഖം. സിനിമ രഞ്ജിത്ത് കമല ശങ്കറും, സലില്‍ വിയുമ ചേര്‍ന്നാണ് സംവിധാനം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button