Latest NewsNewsIndia

കശ്മീരില്‍ ഭീകരതാവളം തകര്‍ത്തെറിഞ്ഞ് സുരക്ഷാ സേന

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകര താവളം തകർത്തെറിഞ്ഞ് സുരക്ഷാ സേന. വൻ ആയുധ ശേഖരം പിടിച്ചെടുത്തു. ജമ്മു കശ്മീരിലെ പൂഞ്ചിൽ സുരക്ഷാ സേന നടത്തിയ നിർണായക നീക്കത്തിനൊടുവിലാണ് ഭീകര താവളം ഇല്ലാതാക്കിയത്.

Read Also : കോവിഡിന്‍റെ അതിമാരകവും തീവ്രവുമായ രണ്ടാം തരംഗം ഇന്ത്യയിൽ മാത്രമല്ല ; കണക്കുകൾ പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന 

പൂഞ്ചിലെ ഫാഗ്ലാ മേഖലയിലെ ഭീകര താവളമാണ് തകർത്തത്. ദേശീയപാത 144 എയിൽ വിന്യസിച്ചിട്ടുള്ള സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണ സാദ്ധ്യതയുള്ളതായി പൂഞ്ച് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് സുരക്ഷാ സേനയുമായി നടത്തിയ നിർണായക നീക്കത്തിനൊടുവിലാണ് ഭീകരതാവളം കണ്ടെത്തിയത്. തുടർന്ന് നശിപ്പിക്കുകയായിരുന്നു.

19 ഹാൻഡ് ഗ്രനേഡുകൾ, തോക്കുകൾ, സ്ഫോടക വസ്തുക്കൾ എന്നിവയാണ് പിടിച്ചെടുത്തത്. ഇത് പിന്നീട് നിർവ്വീര്യമാക്കി. ഇതിന് പുറമേ ചില രാജ്യവിരുദ്ധ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ജമ്മു കശ്മീരിന്റെ അതിർത്തി മേഖലകളിൽ ഭീകരാക്രമണങ്ങൾ നടത്താൻ ഭീകരർ ലക്ഷ്യമിട്ടിരുന്നതായും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button