![](/wp-content/uploads/2021/05/britain-covid-vaccination.jpg)
ലണ്ടന്‍: ഓഗസ്‌റ്റോടെ രാജ്യം കോവിഡ് വൈറസില്‍ നിന്ന് മുക്തമാകുമെന്ന് ബ്രിട്ടന്‍. അടുത്ത വര്‍ഷം ആദ്യത്തോടെ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് വിതരണം പുനരാരംഭിക്കാമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ ക്ലൈവ് ഡിക്‌സ് പറഞ്ഞു. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ജൂലൈ അവസാനത്തോടെ രാജ്യത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ വാക്‌സിന്‍ വിതരണം ചെയ്യുകയാണ് ബ്രിട്ടന്റെ ലക്ഷ്യം. ഇതുവഴി കോവിഡിന്റെ വകഭേദങ്ങള്‍ക്കെതിരെ പ്രതിരോധ ശേഷി കൈവരിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കും. 2022 ജനുവരിയോടെ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് കൂടി നല്‍കുന്നതിലൂടെ രാജ്യം കോവിഡ് മുക്തമാകുമെന്നാണ് ബ്രിട്ടീഷ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.
ഇതുവരെ 51 ദശലക്ഷം ഡോസ് വാക്‌സിന്‍ ബ്രിട്ടനില്‍ വിതരണം ചെയ്ത് കഴിഞ്ഞെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് രാജ്യത്തെ ആകെ ജനസംഖ്യയുടെ പകുകിയോളം വരും. കുറഞ്ഞ സമയത്തിനുള്ളില്‍ ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ വിതരണം ചെയ്ത രണ്ടാമത്തെ രാജ്യമാണ് ബ്രിട്ടന്‍. ക്ലൈവ് ഡിക്‌സാണ് ബ്രിട്ടന്റെ വാക്‌സിന്‍ വിതരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Post Your Comments