Latest NewsKeralaNewsIndiaNews

കോവിഡ് പ്രതിരോധം; മൂന്ന് ദിവസങ്ങൾക്കുള്ളിൽ കേരളത്തിന് കൂടുതൽ വാക്‌സിൻ ഡോസുകൾ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: അടുത്ത മൂന്നുദിവസത്തിനുള്ളിൽ കേരളത്തിന് കൂടുതൽ വാക്‌സിൻ നൽകും. 1,84,070 ഡോസ് കോവിഡ് വാക്സിനാണ് കേരളത്തിന് നൽകുക. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്നു രാവിലെ എട്ടു മണിയ്ക്ക് എടുത്ത കണക്കു പ്രകാരം 43,852 വാക്‌സിൻ ഡോസുകളാണ് കേരളത്തിന്റെ പക്കലുള്ളതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Read Also: കുട്ടികളെ ആർഎസ്എസ് സംഘടന തട്ടിക്കൊണ്ട് പോകുന്നു; വ്യാജ ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തകയ്‌ക്കെതിരെ പരാതി

അടുത്ത മൂന്നുദിവസത്തിനുള്ളിൽ രാജ്യത്തെ സംസ്ഥാനങ്ങൾക്ക് 53.25 ലക്ഷം ഡോസ് കൂടി നൽകുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 17.49 കോടി വാക്സിന് ഡോസുകളാണ് കേന്ദ്രസർക്കാർ ഇതുവരെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി നൽകിയത്.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടർന്നു കൊണ്ടിരിക്കുകയാണ്. ഇന്ന് നാലുലക്ഷത്തിലധികം പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.

Read Also: രാജ്യത്തെ ഓക്‌സിജന്‍ ലഭ്യതയും വിതരണവും നിരീക്ഷിക്കാന്‍ ദൗത്യസംഘം; തീരുമാനവുമായി സുപ്രീം കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button