സലാല: കോഴിക്കോട് പെരുമണ്ണ സ്വദേശി പാറമേൽ ബുഷറ മൻസിലിൽ ഫിജാസ് (38) സലാലയിൽ നിര്യാതനായിരിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ താമസ സ്ഥലത്തേക്ക് സുഹ്യത്തുക്കളോടൊപ്പം മടങ്ങുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു ഉണ്ടായത്. ഉടൻ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
എം.ആർ ഗ്രൂപ്പ് ഓഫ് കമ്പനീസിലെ അൽ അംരി റെഡിമെയ്ഡ് ഷോപ്പിൽ കഴിഞ്ഞ എട്ട് വർഷമായി ജോലി ചെയ്തുവരികയായിരുന്നു. മേയ് 15ന് നാട്ടിൽ പോകാനിരിക്കെയാണ് മരണം.
ഭാര്യ: ജുമൈലത്ത്. മക്കൾ: ഷിഹാബുദ്ദീൻ, ഫാത്തിമ ഷെമീല, ജലാലുദ്ദീൻ. സലാലയിൽ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Post Your Comments