ചെന്നൈ: പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡിഎംകെ അധികാരത്തിൽ അധികാരത്തിൽ വന്നതിന് പിന്നാലെ സ്റ്റാലിൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വലിയ കഥകളും പുറത്തുവരുന്നു. രാജ്യത്തിനകത്തും യു.എസിലുമുള്ള മുന്‍നിര കലാലയങ്ങളില്‍നിന്ന് എഞ്ചിനിയറിങ്, മാനേജ്മെന്റ് വിഷയങ്ങളില്‍ ഉന്നത ബിരുദവുമായി രണ്ടാമൂഴം നേടി സ്റ്റാലിന്റെ ധനമന്ത്രിയായി എത്തുന്ന പളനിവേല്‍ ത്യാഗരാജനാണ് അതില്‍ പ്രമുഖന്. നാട്ടുകാര്‍ സ്നേഹത്തോടെ പി.ടി.ആര് എന്നു വിളിക്കുന്ന 55കാരന് തിരുച്ചിറപ്പള്ളി എന്‍.ഐ.ടിയില്‍നിന്ന് എഞ്ചിനിയറിങ് ബിരുദവുമായി തുടങ്ങി ന്യൂയോര്‍ക് സ്റ്റേറ്റ് യൂനിവേഴ്സിറ്റി, മസച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്ന് ഉന്നത ബിരുദവും പൂര്‍ത്തിയാക്കിയാണ് കരിയര്‍ ലോകത്ത് തിളക്കമുള്ള സാന്നിധ്യമായി മാറിയത്.
1987ല്‍ യു.എസിലേക്കു പോയ അദ്ദേഹം അമേരിക്കക്കാരിയായ സഹപാഠിയെ വിവാഹം ചെയ്ത് അവിടെ ജോലിയുമായി കഴിഞ്ഞ് 20 വര്‍ഷം കഴിഞ്ഞാണ് മടങ്ങിയെത്തുന്നത്. അതുകഴിഞ്ഞ് സിംഗപൂരില്‍ ബാങ്കറുമായി. 2015ല്‍ മടങ്ങിയെത്തിയ ശേഷമാണ് വല്ല്യഛനും പിതാവും നടന്ന വഴിയെ സഞ്ചരിക്കാമെന്ന് തീരുമാനിച്ചത്. 1930കളില്‍ മദ്രാസ് പ്രസിഡന്‍സി മുഖ്യമന്ത്രിയായിരുന്ന പി.ടി രാജനാണ് വല്ല്യഛന്‍. പിതാവ് പളനിവേല്‍ രാജന് ഡി.എം.കെ മന്ത്രിയും. ഇരുവരുടെയും വഴിയില്‍ നീങ്ങിയാല്‍ കഴിവു തെളിയിക്കാനാകൂമെന്നുകണ്ട പി.ടി.ആര് മധുര സെന്‍ട്രലില്‍നിന്ന് രണ്ടാം തവണ ജനവിധി തേടിയപ്പോള്‍ 34,176 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്.
Read Also: ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിടി തോമസിന് പികെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്
ഭാര്യ മാര്‍ഗരറ്റിനും സ്കൂള്‍ വിദ്യാര്‍ഥികളായ പളനി ത്യാഗരാജന്, വേല് ത്യാഗ രാജന് എന്നിവര്‍ക്കുമൊപ്പം ചെന്നൈയില്‍ താമസിക്കുന്ന പി.ടി.ആര് സ്റ്റാലിന്റെ വിശ്വസ്തനായി ധനമന്ത്രി പദവി ഏറ്റെടുത്ത ഉടനെ തന്റെ മുന്‍ഗണനകളും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രം പിടിച്ചുവെച്ച ജി.എസ്.ടി കുടിശ്ശിക വാങ്ങിയെടുക്കലാണ് ഒന്നാം വിഷയമെന്ന് പി.ടി.ആര് പറയുന്നു. കേന്ദ്ര സര്‍ക്കാറിന്റെ കടുത്ത വിമര്‍ശകനായ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ: ”ഓരോ സര്‍ക്കാരും പ്രതിബദ്ധതകളും ഉത്തരവാദിത്വങ്ങളും നിര്‍വഹിക്കണം. (ജി.എസ്.ടി കുടിശ്ശിക) ഇന്ത്യന്‍ സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായുള്ള നിയമപരമായ ബാധ്യതയാണ്. അതില്‍ ഇനിയും ചര്‍ച്ച ആവശ്യമില്ല”. ”തമിഴ്നാട് സാമ്പത്തിക സുസ്ഥിതിയുള്ള സംസ്ഥാനമാണ്. നിങ്ങള്‍ ഡല്‍ഹിയിലിരുന്ന് ഇവിടെയുള്ള ജനങ്ങള്‍ക്കായി തീരുമാനമെടുക്കേണ്ടതില്ല. അധികാര വികേന്ദ്രീകരണമാണ് ഭരണത്തിന്റെ അടിത്തറ. കേന്ദ്രത്തില്‍നിന്ന് സംസ്ഥാനങ്ങള്‍ക്കെന്ന പോലെ സംസ്ഥാനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും നല്‍കണം. കേരളം നടപ്പാക്കിയ അധികാര വികേന്ദ്രീകരണമാണ് ഇതില്‍ ആദരമര്‍ഹിക്കുന്നത്”.
Post Your Comments