Latest NewsKeralaNews

പൾസ് ഓക്‌സീമീറ്ററിനും മാസ്‌കിനും അമിത വില ഈടാക്കിയാൽ കർശന നടപടി; മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പൾസ് ഓക്‌സിമീറ്ററിനും മാസ്‌കിനും അമിത വില ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വാർഡ് തല സമിതി നന്നായി സജീവമായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: രണ്ടാം തരംഗത്തിൽ കൂടുതൽ വെല്ലുവിളികൾ നേരിടുന്നു; തീവ്ര വ്യാപന സ്വഭാവമുള്ള വൈറസാണ് ഈ ഘട്ടത്തിലെന്ന് മുഖ്യമന്ത്രി

വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്കൊഴിവാക്കാൻ വാർഡ് സമിതികൾക്ക് ഫലപ്രദമായി ഇടപെടാനാവണം. ശവശരീരം മാനദണ്ഡം പാലിച്ച് മറവ് ചെയ്യാനുള്ള സഹായം വാർഡ് തല സമിതി നൽകണം. പൾസ് ഓക്‌സി മീറ്ററുകൾ ശേഖരിച്ച് അതിന്റെ ഒരു പൂളുണ്ടാക്കാനും വാർഡ് തല സമിതി നേതൃത്വം നൽകണമെന്ന് അദ്ദേഹം വ്യക്തമാക്കി.

അലംഭാവം വെടിഞ്ഞ് മുഴുവൻ വാർഡിലും സമിതികൾ രൂപീകരിക്കണം. ഈ സമിതി അംഗങ്ങൾ വാർഡിലെ വീടുകൾ സന്ദർശിച്ച് വിലയിരുത്തൽ നടത്തണം. വ്യാപനത്തിന്റെ ശരിയായ നില മനസിലാക്കി തദ്ദേശ സ്ഥാപനത്തിൽ റിപ്പോർട്ട് ചെയ്യണം. ജില്ലാ പഞ്ചായത്തിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ സഹായം വേണമെങ്കിൽ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ കൃത്യമായി നിരീക്ഷിച്ചാൽ മരണ നിരക്ക് കുറയ്ക്കാനാവും. ബോധവത്കരണം പ്രധാനമാണ്. ഓരോ വ്യക്തിയും കുടുംബവും സ്വീകരിക്കേണ്ട മുൻകരുതലിനെ കുറിച്ച് ബോധവത്കരണം ആവശ്യമാണ്. ഉത്തരവാദിത്തം വാർഡ് തല സമിതി ഏറ്റെടുക്കണം. സമൂഹമാധ്യമ കൂട്ടായ്മ വഴി ഇത് ഫലപ്രദമായി ഉപയോഗിക്കാനാവും.

Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് മുഖ്യമന്ത്രി

അനാവശ്യ ഭീതി പരത്തുന്ന സന്ദേശം പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടാൻ പോലീസിനെയോ ജില്ലാ ഭരണകൂടത്തെയോ അറിയിക്കണം. വാർഡ് തല സമിതി അംഗങ്ങൾ കൊവിഡ് പ്രതിരോധത്തിന്റെ മുൻനിര പ്രവർത്തകരാണ്. 18 മുതൽ 45 വയസു വരെയുള്ളവരുടെ വാക്‌സിനേഷനിൽ ഇവർക്ക് മുൻഗണന നൽകും. പ്രതിരോധത്തിന്റെ ഭാഗമായി ഓരോ തദ്ദേശ സ്ഥാപന പരിധിയിലും സന്നദ്ധ സേന രൂപീകരിക്കണം. മെഡിക്കൽ, പാരാമെഡിക്കൽ, സന്നദ്ധ പ്രവർത്തകരുടെ പട്ടിക തയ്യാറാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രാദേശിക തലത്തിൽ കൺട്രോൾ റൂമും മെഡിക്കൽ ടീമും രൂപീകരിക്കണം. സ്വകാര്യ-സർക്കാർ ഡോക്ടർമാരെ അതത് തദ്ദേശ സ്ഥാപന പരിധിയിലെ മെഡിക്കൽ ടീമിൽ ഉൾപ്പെടുത്താം. എല്ലാം വേഗത്തിലാക്കാനായാൽ ഒരുപാടുപേരെ മരണത്തിൽ നിന്ന് രക്ഷിക്കാനാവും. ആർക്കും സംസ്ഥാനത്ത് ഭക്ഷണവും ചികിത്സയും കിട്ടാതാവരുത്. മരുന്നും അവശ്യ വസ്തുക്കളും വേണ്ടവർ ഒട്ടേറെയുണ്ട്. അവർക്ക് അത് എത്തിച്ച് കൊടുക്കണം. പട്ടിണി കിടക്കാൻ വരുന്നവരുടെ പട്ടിക വാർഡ് സമിതികൾ തയ്യാറാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കേരളത്തിലും ഓക്‌സിജന്‍ ക്ഷാമം?; ആര്‍സിസിയിലെ എട്ട് ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button