Latest NewsKeralaNews

ലോക്ക് ഡൗണ്‍; ക്യാഷ് കൗണ്ടറുകള്‍ പരിമിതമായി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് കെഎസ്ഇബി

വൈദ്യുതി സംബന്ധമായ പണമിടപാടുകള്‍ ഓണ്‍ലൈനായി നടത്താവുന്നതാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സെക്ഷന്‍ ഓഫീസുകളിലെ ക്യാഷ് കൗണ്ടറുകള്‍ പരിമിതമായേ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് കെഎസ്ഇബി. ഇക്കാലയളവില്‍ വൈദ്യുതി സംബന്ധമായ പണമിടപാടുകള്‍ ഓണ്‍ലൈനായി നടത്താവുന്നതാണ്. ഇതിനുള്ള സംവിധാനങ്ങള്‍ 24മണിക്കൂറും പ്രയോജനപ്പെടുത്തുവാന്‍ സാധിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.

Also Read: തൊട്ടടുത്തുള്ള കടയില്‍ പോകുന്നവര്‍ക്കും പോലീസ് പാസ് വേണോ? വ്യക്തത വരുത്തി മുഖ്യമന്ത്രി

ഉപഭോക്താക്കള്‍ക്ക് വീടുകളില്‍ നിന്നും പുറത്തിറങ്ങാതെ wss.kseb.in എന്ന വെബ്‌സൈറ്റ് വഴിയോ കെഎസ്ഇബിയുടെ മൊബൈല്‍ ആപ്പ് വഴിയോ കെഎസ്ഇബി യുമായി ബന്ധപ്പെട്ട എല്ലാ വിധത്തിലുള്ള പേയ്‌മെന്റുകളും നടത്താവുന്നതാണ്. ഇത് സംബന്ധിച്ചുള്ള ഏതുതരത്തിലുള്ള സംശയങ്ങളും പരിഹരിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറായ 1912 ല്‍ വിളിക്കാവുന്നതാണെന്ന് കെഎസ്ഇബി അറിയിച്ചു.

ലാന്റ് ഫോണില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നും എസ്ടിഡി കോഡില്ലാതെ തന്നെ 1912 ലേക്ക് നേരിട്ട് വിളിക്കാവുന്നതാണ്. ലോക്ക് ഡൗണ്‍ കാലയളവിലും കെഎസ്ഇബിയുടെ ആസ്ഥാനമായ വൈദ്യുതി ഭവനില്‍ ഉള്ള കാള്‍ സെന്റര്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നതായിരിക്കും. വൈദ്യുതിയുമായി ബന്ധപ്പെട്ട ഏത് തരത്തിലുള്ള പരാതി പരിഹാരത്തിനും 1912ല്‍ വിളിക്കാവുന്നതാണെന്നും കെഎസ്ഇബി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button