
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പിഎം കെയറിൽ നിന്നും ഒന്നരക്കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച ഓക്‌സിജൻ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെയാണ് സന്ദീപ് വാര്യർ പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വെള്ളിയാഴ്ച്ചയാണ് തൃശൂർ ഗവ മെഡിക്കൽ കോളേജിൽ പുതിയ ഓക്‌സിജൻ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ചത്. കേന്ദ്ര സർക്കാർ പി എം കെയർ ഫണ്ടിൽ നിന്നും അനുവദിച്ച ഒന്നര കോടി രൂപ ഉപയോഗിച്ചാണ് പ്ലാന്റ് നിർമ്മിച്ചത്.ഒരു മിനിറ്റിൽ ശരാശരി 1000 ലിറ്റർ ഓക്‌സിജൻ പ്ലാന്റിൽ ഉത്പാദിപ്പിക്കാൻ കഴിയും.
24 മണിക്കൂറും പ്രവർത്തിക്കുന്ന പ്ലാന്റാണ് പ്രവർത്തനം തുടങ്ങിയിട്ടുള്ളത്. മെഡിക്കൽ കോളേജിലെ കോവിഡ് ചികിത്സക്ക് ഈ സംവിധാനം വലിയ സഹായകമാകും. മെഡിക്കൽ കോളേജിലെ കോവിഡ് രോഗികൾക്ക് ആവശ്യമായ ഓക്‌സിജൻ ഇതിലൂടെ ലഭിക്കും. പ്ലാന്റിന്റെ ട്രയൽ റൺ അടുത്തിടെ വിജയകരമായി പൂർത്തീകരിച്ചിരുന്നു. ഗുണനിലവാര പരിശോധന കൂടി പൂർത്തിയായതോടെയാണ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചത്.
https://www.facebook.com/Sandeepvarierbjp/posts/5478327028875685
Post Your Comments