തൃശൂര്‍ : തൃശ്ശൂർ ജില്ലയിൽ ശനിയാഴ്ച്ച 4230 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 1686 പേര്‍ രോഗമുക്തരായിരിക്കുന്നു. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 48146 ആയിരിക്കുന്നു. തൃശൂര്‍ സ്വദേശികളായ 96 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,77,479 ആണ്. 1,28,430 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 28.57%ആണ്.
ജില്ലയിൽ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 4204 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 09 പേര്‍ക്കും, 09 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 08 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
Post Your Comments