Latest NewsNewsInternational

മഹാമാരിയ്ക്കിടയിലും കൈകോർത്ത്…വ്യാപാര വാണിജ്യ ബന്ധം ദൃഢമാക്കാനൊരുങ്ങി ഇന്ത്യയും ഖത്തറും

വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതു​ സംബന്ധിച്ചും ചര്‍ച്ച നടത്തി.

ദോഹ: രാജ്യത്തെ വ്യാപാര വാണിജ്യരംഗത്തെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനൊരുങ്ങി ഇന്ത്യയും ഖത്തറും. ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രി അലി ബിന്‍ അഹ്​മദ്​ അല്‍ കുവാരി വിഡിയോ കോണ്‍ഫറന്‍സ്​ വഴി ഇന്ത്യന്‍ വാണിജ്യ വ്യവസായ റെയില്‍വേമന്ത്രി പിയൂഷ്​ ഗോയലുമായി ചര്‍ച്ച നടത്തി. വ്യാപാരം, നിക്ഷേപം, വ്യവസായം തുടങ്ങിയ മേഖലകള്‍ സംബന്ധിച്ചാണ്​ ചര്‍ച്ച നടത്തിയത്​.

Read Also: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തെ തടയാന്‍ കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

കോവിഡ്​ കാലത്ത്​ ഈ മേഖലയില്‍ ഇരുരാജ്യങ്ങളും കൈക്കൊള്ളുന്ന നടപടികളും ചര്‍ച്ചയായി. കോവിഡ്​ പ്രതിസന്ധിയില്‍ പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാരുടെ വേദനയില്‍ പങ്കുചേരുന്നതായും ഇന്ത്യക്ക്​ ഖത്തര്‍ ഇനിയും സഹായം നല്‍കുമെന്നും അല്‍കുവാരി പറഞ്ഞു. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതു​ സംബന്ധിച്ചും ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരമൂല്യം 2020ല്‍ 8.7 ബില്യന്‍ ഡോളറിന്റേതാണ്​. ഖത്തറിന്റെ മൂന്നാമത്തെ വ്യാപാര പങ്കാളിയാണ്​ ഇന്ത്യ.

shortlink

Related Articles

Post Your Comments


Back to top button