തൃശൂര്‍: തൃശൂരില്‍ കോവിഡ് രോഗിയുടെ മൃതദേഹം സുരക്ഷിതമായി പൊതിഞ്ഞു നല്‍കാത്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജില്ല മെഡിക്കല്‍ ഓഫിസറില്‍നിന്ന് കോടതി റിപ്പോര്‍ട്ട് തേടി. കഴിഞ്ഞ നാലിനായിരുന്നു സംഭവം. കോവിഡ് രോഗിയുടെ മൃതദേഹം സുരക്ഷിതമായി പൊതിഞ്ഞു നല്‍കാതെ ആംബുലന്‍സിലേക്ക് മാറ്റുകയായിരുന്നു.
നാട്ടില്‍ നിന്നെത്തിയ പി.പി.ഇ കിറ്റ് ധരിച്ചെത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ മൃതദേഹം വാഹനത്തില്‍ നീക്കിക്കിടത്തുമ്പോഴായിരുന്നു രക്തമൂര്ന്നിറങ്ങുന്ന നിലയില്‍ കണ്ടത്. ഇത് പരിശോധിച്ചപ്പോഴായിരുന്നു മതിയായി പൊതിഞ്ഞു നല്‍കാതെ മൃതദേഹം വിട്ടുനല്‍കിയത് ശ്രദ്ധയില്‍പെട്ടത്. ആമ്പല്ലൂര്‍ സ്വദേശി രാമകൃഷ്ണന്റെ ഭാര്യ പാര്‍വതിയുടേതാണ് മൃതദേഹം. മരിച്ചതിന് ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്.
നഗരത്തിലെ ജൂബിലി മിഷന് മെഡിക്കല്‍ കോളജിലാണ് സംഭവം. സന്നദ്ധ പ്രവര്‍ത്തകര്‍ ആശുപത്രി പരിസരത്ത് നിന്ന് തന്നെ ഇത് വിഡിയോ പകര്‍ത്തുകയും അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ മൃതദേഹം പൊതിയുന്ന സ്ഥലത്തേക്ക് മാറ്റാനുള്ള വാഹനമാണെന്ന് കരുതിയാണ് ആംബുലന്‍സിലേക്ക് മാറ്റിയതെന്നാണ് ആശുപത്രി അധികൃതരുടെ വിചിത്ര വിശദീകരണം.
Post Your Comments