Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndiaNews

‘ഒമ്പത് രൂപയ്ക്ക് ​ഗ്യാസ് സിലിണ്ടർ’ ഓഫർ വീണ്ടും നീട്ടി ; സിലിണ്ടർ ബുക്ക് ചെയ്യേണ്ടതിങ്ങനെ

കൊച്ചി : രാജ്യത്ത് 809 രൂപ കൊടുത്താണ് ആളുകൾ പാചകവാതക ഗ്യാസ് സിലിണ്ടറുകൾ വാങ്ങുന്നത്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇതൊരു ഉയർന്ന തുകയാണ്. അതുകൊണ്ട് തന്നെ പലപ്പോഴും സിലിണ്ടറുകൾ വാങ്ങാൻ അവർ ബുദ്ധിമുട്ടും. ഇത്തരമൊരു സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ സിലിണ്ടറുകൾ ലഭ്യമാക്കുകയാണ് ഡിജിറ്റൽ പേയ്മെന്റ് ആപ്ലിക്കേഷനായ പേടിഎം. ക്യാഷ്ബാക്ക് ഓഫറിലൂടെയാണ് പേടിഎം ഈ ആനുകൂല്യം ലഭ്യമാക്കുക.

Read Also : ആർ എസ് എസ് വിരുദ്ധത, ബിജെപി യോടുള്ള എതിർപ്പ് ഇവരെ രാജ്യ ദ്രോഹത്തിന്റെ കുഴലൂത്തുകാരാക്കി മാറ്റി : എസ് സുരേഷ് 

നേരത്തെ ഏപ്രിൽ 30 വരെയായിരുന്നു ഓഫറിന്റെ കാലാവധി. ക്യാഷ്ബാക്ക് ലഭിക്കാൻ ഉപഭോക്താക്കൾ കുറഞ്ഞത് 500 രൂപയുടെ പേയ്മെന്റെങ്കിലും നടത്തണം. ബുക്കിങ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ ആണ് ക്യാഷ്ബാക്ക് സ്ക്രാച്ച് കാർഡ് ലഭിക്കുക. സ്ക്രാച്ച് കാർഡ് ലഭിച്ച് 7 ദിവസത്തിനുള്ളിൽ തന്നെ അവ തുറക്കണം.

ഗ്യാസ് സിലിണ്ടർ എങ്ങനെ ബുക്ക് ചെയ്യാം?

പേടിഎം ആപ്പ് തുറക്കുക

ഹോം സ്‌ക്രീനിലെ ‘show more’ ക്ലിക്ക് ചെയ്യുക.

ഇടതുവശത്ത് കാണുന്ന ‘recharge and pay bills’ ഓപ്ഷനിൽനിന്ന് Book a Cylinder തിരഞ്ഞെടുക്കുക.

ഭാരത് ഗ്യാസ്, ഇൻഡെയ്ൻ ഗ്യാസ്, എച്ച്പി ഗ്യാസ് എന്നിവയിൽനിന്ന് ഗ്യാസ് ദാതാവിനെ തിരഞ്ഞെടുക്കുക.

രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോ എൽപിജി ഐഡിയോ നൽകുക.

വിശദാംശങ്ങൾ‌ നൽ‌കിയ ഉടൻ എൽ‌പി‌ജി ഐഡി, ഉപഭോക്തൃ നാമം, ഏജൻസി നാമം എന്നിവ സ്ക്രീനിൽ കാണാനാകും.

ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നതിനുള്ള പേയ്‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഗ്യാസ് സിലിണ്ടറിനായി ഈടാക്കുന്ന തുക ചുവടെ കൊടുത്തിട്ടുണ്ടാകും.

ഗ്യാസ് ബുക്കിങ്ങിനുള്ള പ്രമോ കോഡ് നൽകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button